വിജയകുതിപ്പില്‍ – ടി.ആര്‍. ഷംസുദ്ദീന്‍

വിജയകുതിപ്പില്‍ – ടി.ആര്‍. ഷംസുദ്ദീന്‍

10552641_775139035854670_6273460262457578524_n

ലോകം മുഴുവന്‍ അവസരങ്ങളുടേതാണ്. നിങ്ങള്‍ കണ്‍ുമുട്ടുന്ന ഓരോ മനുഷ്യനും ഒരു പുതിയ അനുഭവമാണ്. ഓരോ അനുഭവങ്ങളും പുതുതായി എന്തെങ്കിലും പഠിക്കാനുള്ള അവസരമാണ്. വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന മനുഷ്യനാണ് മാറ്റങ്ങള്‍ ഉണ്‍ാക്കാന്‍ കഴിയുന്ന മനുഷ്യന്‍. വിജയം നേടുന്ന ഭൂരിഭാഗം പേര്‍ക്കും പൊതുവായ ഒന്നുണ്‍്- അവര്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നു.

സ്വന്തം കഴിവില്‍ വളരുകയും വിജയം നേടുകയും ചെയ്യുക എന്ന സൂത്രവാക്യത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്‍്. ഇക്കുറി ഞങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ളത് ഒരു അസാധാരണ പ്രതിഭയുടെ വിജയയാത്രയുടെ കഥയാണ്. കൊച്ചിന്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെയും കൊച്ചിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും മാനേജിംഗ് ഡയറക്ടറും ചെയര്‍മാനും ആയ
ടി.ആര്‍. ഷംസുദ്ദീന്‍ ആണ് ഈ പ്രതിഭ. വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്ന രണ്‍് എഞ്ചിനീയറിംഗ് കോളേജുകളുടെ തലപ്പത്തിരിക്കുന്നയാള്‍ എന്ന് മാത്രമല്ല, ഏതു പ്രായക്കാര്‍ക്കും പ്രചോദനമേകുന്ന മികച്ച ചിത്രമായ ‘1983’ യുടെ നിര്‍മ്മാതാവും കൂടിയാണ് ഇദ്ദേഹം. കേരള ചേംബര്‍ ഒാഫ് കൊമേഴ്‌സ് യൂത്ത് ഫാറം എക്‌സിക്യൂട്ടീവ് അംഗമാണ്. കേരള സെല്‍ഫ് ഫിനാന്‍സിംഗ് മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ്.

സ്വയംപ്രചോദിതനായ ചെറുപ്പക്കാരനായ വ്യവസായസംരംഭകന്‍, ഒട്ടേറെപ്പേരുടെ ജീവിതത്തിലും മനസ്സിലും മായാത്ത മുദ്രപതിപ്പിച്ച യുവാവ് എന്നീ നിലകളില്‍ അപൂര്‍വ്വ വ്യക്തിത്വമാണ് ഷംസുദ്ദീന്റേത്. അദ്ദേഹത്തിന്റെ പ്രചോദനങ്ങളിലേക്കും ബിസിനസ് വിജയകഥകളിലേക്കും ഒരു യാത്ര പോകാം…

എങ്ങിനെയാണ് ഈ വ്യത്യസ്തമായ വിജയയാത്ര തുടങ്ങിയത്.

1382415_574833162551926_1610836177_nനമ്മള്‍ ഓരോരുത്തരും നല്ല പ്രതിച്ഛായ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നതോടൊപ്പം നമ്മുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനും ശ്രമിക്കും. വിജയത്തിലേക്ക് എളുപ്പവഴികളില്ല. രണ്‍ു പോക്കറ്റിലും കയ്യുമിട്ട് വിജയത്തിന്റെ പടവുകള്‍ കയറുക സാധ്യമല്ല. വലിയ നീക്കം മുതല്‍ അന്തിമ മിനുക്കുപണികള്‍ വരെ ന മ്മുടെ സ്വപ്‌നത്തിന്റെ വിജയം ആശ്രയിക്കുന്നത് കഠിനാധ്വാനത്തെയും സത്യസന്ധമായ പരിശ്രമങ്ങളെയും ആണ്. അതില്‍ കുറഞ്ഞത് യാതൊന്നും വിജയം അര്‍ഹിക്കുന്നില്ല. നമ്മുടെ മനോഭാവവമാണ് അനന്തസാധ്യതകളുള്ള നമ്മുടെ ജീവിതവിജയത്തെ തീരുമാനിക്കുന്നത്.

തൃശൂര്‍ നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛന്‍ സര്‍ക്കാര്‍ സര്‍വ്വീസിലായിരുന്നു. സാധാരണയില്‍ കവിഞ്ഞ വളര്‍ച്ചയ്ക്ക് സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നത് മാത്രമാണ് പോംവഴിയെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചു. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ബ്രൈറ്റ് എന്ന പേരില്‍ എന്റെ അച്ഛനമ്മമാര്‍ നടത്തിയ ഒരു ഹോം അപ്ലയന്‍സ് കട ഉണ്‍ായിരുന്നു. അച്ഛനില്‍ നിന്നാണ് ബിസിനസ്സിന്റെ ബാലപാ ഠങ്ങള്‍ പഠിച്ചത്.

അക്കാലത്ത്, ബഹുരാഷ്ട്രക്കമ്പനികളില്‍ ജോലി ചെയ്തിരുന്ന ബന്ധുക്കള്‍ എനിക്ക് ഉണ്‍ായിരുന്നു. അവര്‍ കമ്പനിക്കുള്ളില്‍ അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളേയും സുഖസൗകര്യങ്ങളേയും കുറിച്ച് അഭിമാനത്തോടെ പറഞ്ഞുകേള്‍ക്കാമായിരുന്നു. അന്ന് മുതലാണ് ഞാന്‍ ഒരു കരിയറിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അതേക്കറിച്ച് അന്വേഷണവും ചോദ്യവും ആത്മപരിശോധനകളും നടത്തി. തുടര്‍ന്നാണ് ഒരു
പുതിയ തൊഴിലിനെ ചുറ്റിപ്പറ്റി അനന്തസാധ്യതകള്‍ ഉണ്‍െന്ന ചിന്ത ഉണ്‍ായത്. അകത്തും പുറത്തുമുള്ള എല്ലാ ബിസിനസ്സ് വാര്‍ത്തകളും ഞാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. എന്റെ അച്ഛന്‍ എപ്പോഴും സാധാരണ ആളുകള്‍ കാണുന്നതിനേക്കാള്‍ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ എന്നെ പഠിപ്പിച്ചു.

നവോദയ വിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചത്. സ്‌കൂളില്‍ സ്‌കൂള്‍ തന്നെ സ്വയം രൂപകല്പന ചെയ്ത ഗുരുകുലസമ്പ്രദായമായിരുന്നു. അത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മിടുക്ക് എന്റെ മനസ്സിന് തന്നു. പിന്നീട് തമിഴ്‌നാട്ടിലെ ഒരു എഞ്ചിനീയറിംഗ് കോളെജില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗിന് ചേര്‍ന്നു. ആ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനത്തിന് കുട്ടികളെ ചേര്‍ത്തിക്കൊണ്‍് അതേ മാനേജ്‌മെന്റിനെ സഹായിക്കേണ്‍ ഒരു വിധിയിലേക്ക് എന്റെ ജീവിതം തിരിഞ്ഞു.

ശിവഗംഗയിലെ ഒരു ഉള്‍ഗ്രാമത്തിലായിരുന്നു എന്റെ കോളേജ്. അവിടെ വികസനം ഒന്നുമില്ലായിരുന്നു. വിനോദത്തിനുള്ള സാധ്യതകളും ഒട്ടും ഇല്ലായിരുന്നു. അതുകൊണ്‍് കുട്ടികളെ പ്രവേശനത്തിന് കിട്ടുക പ്രയാസമായിരുന്നു. സ്റ്റാലിന്‍ എന്ന ഒരു റോക്ക് ആര്‍ട്ടിസ്റ്റാണ് പ്രൊഫ
ഷണല്‍ കോളെജ് അഡ്മിഷന്‍ എന്ന ഈ ബിസിനസ്സ് ആഴത്തില്‍ മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത്. മാത്രമല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികളെ അവിടെ പഠിക്കുന്നതിന്റെ ഗുണങ്ങള്‍ ബോധ്യപ്പെടുത്താനും സ്റ്റാലിന്‍ എന്നെ സഹായിച്ചു.

വിധിയുടെ പോക്ക് മറ്റൊരു വഴിക്കായിരുന്നു. ഞാന്‍ ഈ കോളെജിലേക്ക് കേരളത്തിലെ കുട്ടികളെ പ്രവേശനത്തിന് കൊണ്‍ുവരുന്നതില്‍ വിജയിച്ചു. ദീര്‍ഘകാലത്തേക്ക് ഈ കോളെജുകാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതും അവരെ എനിക്ക് കൂട്ടായികിട്ടിയതും എനിക്ക് ഏറെ സഹായകരമായി. ഇത് എഞ്ചിനീയറിംഗ് കോളെജ് പ്രവേശനം എന്ന വ്യാപാരത്തെ ആഴത്തില്‍ പഠിക്കാന്‍ എന്നെ സഹായിച്ചു. പിന്നീട്, ഈ നഗരത്തില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ ബാച്ചുകള്‍ തന്നെ എത്തുന്നതിലേക്ക് കാര്യങ്ങള്‍ മാറി. ഈ വിജയത്തോടെ മറ്റ് മാനേജ്മന്റ് സ്ഥാപനങ്ങളും പ്രവേശനക്കാര്യത്തില്‍ എന്നെ സമീപിക്കാന്‍ തുടങ്ങി. ഈ പഠനവും സമ്പാദ്യവും എന്റെ ആദ്യ ബിസിനസ്സ് സംരംഭം തുടങ്ങുന്നതിന് എന്നെ സഹായിച്ചു. ബാംഗ്ലൂരിലെ മാരുതി നഗറില്‍ ഒരു ഇന്റര്‍നെറ്റ് കഫെ ആയിരുന്നു എന്റെ ആദ്യ ബിസിനസ്സ്. ഒരു കാബിന്‍ ഒഴിഞ്ഞുകിട്ടാന്‍ ആളുകള്‍ ഇന്റര്‍നെറ്റ് കഫെയില്‍ മണിക്കുറുകള്‍ വരിയില്‍ നില്ക്കുന്ന സ്ഥിതിവിശേഷം അന്നുണ്‍ായിരുന്നു. എന്റെ കൂടെ എഞ്ചിനീയറിംഗ് കോളെജുകളില്‍ പഠിച്ച സഹപാഠികള്‍ ഇന്റര്‍നെറ്റ് കഫെ ബിസിനസ്സില്‍ എന്നോടൊപ്പം പങ്കാളിയായി. വിജയകരമായി ഒരു വര്‍ഷത്തോളം ഇന്റര്‍നെറ്റ് ബിസിനസ്സ് നടത്തി. എന്റെ സഹപാഠികളില്‍ ഭൂരിഭാഗം പേരും മറ്റ് ജോലികളില്‍ ചേര്‍ന്നപ്പോള്‍, ഞാന്‍ വിശ്വസിക്കാന്‍ പറ്റാത്തത്രയും വലിയ ഒരു ലാഭത്തിന് ഇന്റര്‍നെറ്റ് കഫെ ബിസിനസ്സ് വിറ്റു.

രണ്‍ാം ഘട്ടം
ഒരു എംബിഎ കോളെജ് തുടങ്ങാന്‍ ഞാന്‍ ആലോചിച്ചുകൊണ്‍ിരിക്കുകയായിരുന്നു. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഈ ആശയം എന്റെ മനസ്സില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എങ്ങിനെ തുടങ്ങണം, അതിന്റെ നിയമങ്ങളും ചട്ടക്കൂടുകളും എന്തായിരിക്കണം എന്നൊക്കെ ഞാന്‍ കൂറേ ഗവേഷണം നടത്തി. അപ്പോഴാണ് അറിഞ്ഞത് തൃശൂരില്‍ 10 ഏക്കറില്‍ ഒരു വലിയ കെട്ടിടം ഒഴിഞ്ഞുകിടപ്പുണ്‍് എന്ന്. കഴിഞ്ഞ എട്ടുവര്‍ഷമായി അത് വെറുതെ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. അത് അത്രയ്ക്ക് ഉള്‍പ്രദേശമായതിനാല്‍ ആരും അവിടെ ഒരു കോളെജ് തുടങ്ങുന്നതിനെപ്പറ്റി സങ്കല്പിക്കില്ല. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. കെട്ടിടയുടമയുമായി പങ്കാളിത്തത്തോടെ എന്റെ ആദ്യ എഞ്ചിനീയറിംഗ് കോളെജ് എന്ന സംരംഭം തുടങ്ങി. അതാണ് മലബാര്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി. നമ്മള്‍ ഏറെ ബഹുമാനിക്കുന്ന
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദക്ഷിണേന്ത്യയില്‍ ഉദ്ഘാടനം നി ര്‍വ്വഹിച്ച ആദ്യ കോളെജായിരുന്നു ഇത്. ആദ്യകോളെജ് സംരംഭം തുടങ്ങിയപ്പോള്‍ അത് വാസ്തവത്തില്‍ വെല്ലുവിളി നിറഞ്ഞതും ആഹ്ലാദം പകരുന്നതുമായ അനുഭവമായിരുന്നു. വലിയൊരു തുകയാണ് മുടക്കിയത്. ആദ്യവര്‍ഷം തന്നെ ഞങ്ങള്‍ക്ക് മുഴുവന്‍ സീറ്റുകളിലേക്കും അഡ്മിഷന്‍ ലഭിച്ചു. കോളെജ് ആദ്യവര്‍ഷം തന്നെ ലാഭത്തിലാവുകയും ചെയ്തു. ഞങ്ങളുടെ കോളെജിന്റെ വരവോടെ ആ പ്രദേശം തന്നെ വികസിച്ചു എന്നത് കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. തുടര്‍ന്ന് വളാഞ്ചേരിയില്‍ മറ്റൊരു സ്ഥലം വാങ്ങി അവിടെ കൊച്ചിന്‍ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആരംഭിച്ചു. അതിനിടെ, മൂവാറ്റുപഴയില്‍ ഒരു എഞ്ചിനീയറിംഗ് കോളെജിന് സാധ്യതയുണ്‍െന്ന് കെണ്‍ത്തി. കൊച്ചിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (സിഐഎസ്എടി) എന്ന പേരില്‍ അവിടെ മറ്റൊരു എഞ്ചിനീയറിംഗ് കോളെജ് തുടങ്ങി. കോളെജ് കെട്ടിടങ്ങള്‍ മനോഹരമായി നിര്‍മ്മിക്കാന്‍ പിഎംകെ കണ്‍സ്ട്രക്ഷന്‍സിന്റെ കേളുക്കുട്ടിയും സുരേഷും വളരെയധികം സഹായിച്ചു.

ഭാവിപദ്ധതികളെക്കുറിച്ച്
കാക്കനാട് ഒരു ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആരംഭിച്ചതോടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇതുപോലെ 15 സ്‌കൂളുകള്‍ കൂടി സ്ഥാപിക്കാനാണ് ഞങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്‍ിരിക്കുന്നത്. ബാംഗ്ലൂരും തൃശൂരുമായി വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കുന്നതിനായി രണ്‍് സ്‌കൂളുകള്‍ രൂപകല്പന ചെയ്തിട്ടുണ്‍്. വളരെ ഫലപ്രദമായ ഒരു മെഡിസിറ്റി സ്ഥാ
പിക്കുന്നതിനും പദ്ധതിയുണ്‍്. ഉടനെയുള്ള ഭാവിനിക്ഷേപപദ്ധതി 500 കോടിയ്ക്ക് മുകളിലുള്ളതാണ്. ഇതുവരെ എന്റെ സ്വന്തം എന്ന നിലയ്ക്കാണ് ഞാന്‍ പദ്ധതികള്‍ നടത്തിക്കൊണ്‍ിരുന്നത്. ഇനി മറ്റുള്ളവരെയും അവരുടെ കഴിവുകളെയും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ടീമായി നിന്നാല്‍, നമുക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകാനും കഴിയും.

സിനിമാനിര്‍മ്മാണം പോലെയുള്ള മറ്റ് സംരംഭങ്ങളെക്കുറിച്ച്
സമയം നല്ലതല്ലെങ്കിലും നമ്മള്‍ എന്തെങ്കിലും സംരംഭങ്ങള്‍ ചെയ്തുകൊണ്‍േയിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കോളെജിന് അംഗീകാരം ലഭിക്കാന്‍ രണ്‍് ഗുണനിലവാരപരിശോധനകള്‍ മാത്രമാണ് ഉള്ളത്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് നിന്നുകൊണ്‍് വിജയം ആസൂത്രണം ചെയ്യാന്‍ വളരെ എളുപ്പമാണ്. നിര്‍മ്മാണസമയത്ത് ഞങ്ങള്‍ക്ക് മാസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടിട്ടുണ്‍്. കര്‍ശനമായ നി
ര്‍ദേശങ്ങള്‍ ഗൗരവത്തിലെടുത്ത് നടപ്പാക്കിയതിനാല്‍ ഞങ്ങള്‍ക്ക് ആദ്യതവണ തന്നെ പച്ചക്കൊടി ലഭിച്ചു. പദ്ധതിയാസൂത്രണം കുറ്റമറ്റതാക്കുന്ന കാര്യത്തില്‍ ഞാന്‍ എപ്പോഴും വളരെ ശ്രദ്ധിക്കാറുണ്‍്. ഏറ്റവും ആധുനികമായ ഇന്റീരിയറുകളാണ് കോളെജിന് വേണ്‍ി ചെയ്തത്. 1983 എന്ന സിനിമ ഞാനാണ് നിര്‍മ്മിച്ചത്. അത് നന്നായി ഓടി. സംസ്ഥാന-ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങളും നേടി.

വെറും 7-8 വര്‍ഷത്തെ ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ തോതില്‍ വളരാന്‍ എന്താണ് പ്രചോദനം?
എങ്ങിനെയാണ് കമ്പനികള്‍ വളരുന്നതും പരാജയപ്പെടുന്നതും ചെയ്യുന്നതെന്നതിനെക്കുറിച്ച് ഞാന്‍ വളരെയധികം ഗവേഷണവും പഠനവും നടത്തുന്ന പതിവുണ്‍്. വിജയിക്കുന്ന വ്യക്തികളും അവരുടെ സ്വഭാവരീതികളും എങ്ങിനെയെന്ന് അറിയാന്‍ ഞാന്‍ പുസ്തകങ്ങള്‍ക്ക് പിന്നാലെ പുസ്തകങ്ങള്‍ പഠിച്ചിട്ടുണ്‍്. നടപ്പാക്കാന്‍ പോകുന്ന പദ്ധതിയെ ദൃശ്യവല്ക്കരിക്കുകയും അതിനെക്കുറിച്ച് ഒരു പ്രായോഗികതന്ത്രം മനസ്സില്‍ രൂപകല്പന ചെയ്യുകയും ആണ് ഞങ്ങളുടെ രീതി. 50 ലക്ഷമോ 5 കോടിയോ കിട്ടിയാല്‍ എന്തുചെയ്യുമെന്ന് ചെറുപ്പം മുതലേ ഞാന്‍ ഭാവനയില്‍ കാണുമായിരുന്നു. പലതും അസാധ്യമാണെന്ന് തോന്നുമെങ്കിലും, നമ്മള്‍ അതിന് വേണ്‍ി പരിശ്രമിച്ചില്ലെങ്കില്‍ എങ്ങിനെയാണ് അത് നടപ്പിലാക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന് അറിയാന്‍ കഴിയുക. ഒരു മല കയറണമെങ്കില്‍ നിങ്ങള്‍ ആദ്യം മലയുടെ അടുത്ത് എത്തേണ്‍തെങ്ങിനെെയന്നറിയണം. നിങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികള്‍ കൈകാര്യംചെയ്യാന്‍ അടിയന്തരപദ്ധതികള്‍ ഉണ്‍ാക്കണം. മലയുടെ മുകളില്‍ എത്തുന്നതുവരെ തയ്യാറെടുത്തുകൊേണ്‍യിരിക്കണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്തില്ലെങ്കില്‍, കൃത്യമായി ആസൂത്രണം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരില്ല. നിങ്ങള്‍ നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കണം.

നിങ്ങളുടെ എഞ്ചിനീയറിംഗ് കോളെജിന്റെ വിഷന്‍ എന്താണ്?
ശരിയായ കരിയറില്‍ എത്തണമെങ്കില്‍ ശരിയായ വിദ്യാഭ്യാസസ്ഥാപനം തിരഞ്ഞെടുക്കേണ്‍ത് പ്രധാനമാണ്. ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്കുക, ഒപ്പം എല്ലാ അന്താരാഷ്ട്ര നിലവാരത്തോടും കൂടി വ്യവസായങ്ങള്‍ക്കാവശ്യമായ എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുക എന്നിവയാണ് ഞങ്ങളുടെ വിഷന്‍. ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായാലും അവരെ കരുത്തുറ്റ വ്യവസായസംരംഭകരാക്കി മാറ്റാന്‍ അവസരം നല്കുക, വിദ്യാര്‍ത്ഥികളെ വിജയകരമായി രൂപപ്പെടുത്തിയെടുക്കുക വഴി സ്വയം ‘ജീവിതോദാഹരണ’മായി മാറാന്‍ കുട്ടികള്‍ക്ക് വഴിയൊരുക്കുക എന്നതും ഞങ്ങളുടെ വിഷന്റെ ഭാഗമാണ്. തൊഴില്‍ തേടുന്നവരാക്കി മാറ്റുന്നതിന് പകരം തൊഴില്‍ ദായകരാക്കി വാര്‍ത്തെടുക്കാനാണ് ശ്രമം. വിജയം നേടണമെങ്കില്‍ വെല്ലുവിളികള്‍ സ്വീകരിക്കണം,
അപൂര്‍വ്വമായ ബിസിനസ്സ് ആശയങ്ങള്‍ കണ്‍െത്താന്‍ പരിശീലിപ്പിക്കണം.

വിനോദവും താല്പര്യങ്ങളും
യാത്ര ഇഷ്ടമാണ്. പ്രചോദനം നല്കുന്ന, സ്വയം വളരാനുള്ള
പുസ്തകങ്ങള്‍ വായിക്കുക ഇഷ്ടമാണ്. സാധാരണവഴിയില്‍ നിന്ന് വിട്ടുമാറി സഞ്ചരിക്കാന്‍ എനിക്ക് ഭയമില്ല.

കുടുംബം
കംഗാരു കിഡ്‌സ് എന്ന പേരില്‍ കുട്ടികളുടെ പ്ലേ സ്‌കൂള്‍ നടത്തുന്ന അല്‍ക്കയാണ് ഭാര്യ. ആഷര്‍ എന്ന പേരില്‍ രണ്‍ു വയസ്സുള്ള കുട്ടിയുണ്‍്.

വായനക്കാര്‍ക്കായി എന്തെങ്കിലും
നിങ്ങളില്‍ സ്വയം വിശ്വസിക്കുക. ജീവിതത്തില്‍ ഒന്നും വഴിയിലുപേക്ഷിക്കരുത്. എന്തിനാണ് ഞാന്‍ ഇത് ആരംഭിച്ചത് എന്ന് ചിന്തിച്ചാല്‍ നിങ്ങള്‍ക്ക് ഒരു ഉത്തരം കിട്ടുമെന്നുറപ്പുണ്‍്. ജീവിതത്തില്‍ വന്‍ വിജയം നേടാന്‍ ആശംസിക്കുന്നു.

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.