ദക്ഷിണാഫ്രിക്ക ആറിന് 341

വെല്ലിങ്ടണ്‍: ക്യാപ്റ്റന്‍ ഡി വില്ല്യേഴ്‌സിന്റെയും (82 പന്തില്‍ 99) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫര്‍ഹാന്‍ ബെഹര്‍ദീന്റെയും (31 പന്തില്‍ 64*) മികവില്‍ ദക്ഷിണാഫ്രിക്കക്ക് യു.എ.ഇക്കെതിരെ മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കായി മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും രണ്ടക്കം കടന്നു. ഹാഷിം ആംലയെ (12) തുടക്കത്തിലേ നഷ്ടമായെങ്കിലും ഡി കോക്ക് (26), റൂസ്സോ (43), മില്ലര്‍ (49), ഡുമിനി (23) എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിലേക്ക് സംഭാവനകള്‍ നല്‍കി. 10 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.
മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും യു.എ.ഇ ബൗളര്‍മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനായതാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കായില്ല. യു.എ.ഇക്കായി മുഹമ്മദ് നവീദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. കമ്രാന്‍ ഷാസാദ്, അംജദ് ജാവേദ്, മുഹമ്മദ് തൗഖിര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

