നിസാന് പട്രോള് ഇന്ത്യയിലേക്ക്

നിസാന്റെ വമ്പന് സ്പോര്ട് യൂട്ടിലിറ്റി വാഹനമായ പട്രോള് ഇന്ത്യയിലേക്ക്. രാജ്യത്തെ നിസാന്റെ ബ്രാണ്ട് ഇമേജ് വര്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏഴുസീറ്റര് ഫോര്വീല് ഡ്രൈവ് വാഹനം വിപണിയിലെത്തിക്കുന്നത്. ഒരു കോടിക്കടുത്താവും ഇന്ത്യയിലെ വിലയെന്നാണ് സൂചന. നിര്മ്മാണം പൂര്ത്തിയാക്കിയ എസ് യു വികള് ഇറക്കുമതി ചെയ്താവും വിറ്റഴിക്കുക. ടൊയോട്ടയുടെ ലാന്ഡ് ക്രൂസര് ആധിപത്യം പുലര്ത്തുന്ന വിപണിയിലേക്കാണ് പട്രോള് വരുന്നത്.
