നേപ്പാള്‍ ഭൂകമ്പം – മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു

നേപ്പാള്‍ ഭൂകമ്പം – മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു

Nepal-earthquake-4
കാഠ്മണ്ഡു: ഭൂകമ്പത്തില്‍ 2500 ലേറെപ്പേര്‍ മരിച്ച നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. തുറസായ സ്ഥലങ്ങളിലാണ് ഭൂകമ്പത്തിന് ഇരയായ ആയിരക്കണക്കിനുപേര്‍ ഞായറാഴ്ച രാത്രിയും കഴിച്ചുകൂട്ടിയത്. താല്‍ക്കാലിക ക്യാമ്പുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം പൂര്‍ത്തിയായിട്ടില്ല. ജലദൗര്‍ലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നൂറോളം പേരെ ഞായറാഴ്ച സൈന്യം രക്ഷപെടുത്തി. എന്നാല്‍, ആസ്പത്രികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.