ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ചെന്നെക്കെതിരെ മുംബൈക്ക് ആറു വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ചെന്നെക്കെതിരെ മുംബൈക്ക് ആറു വിക്കറ്റ് ജയം

neenaചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്് ആറ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ പടുത്തുയര്‍ത്തിയ 159 റണ്‍ വിജയലക്ഷ്യം 19.2 ഓവറില്‍ മുംബൈ മറികടന്നു. ഈ സീസണിലെ മുംബൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഓപണര്‍മാരായ ഡ്വെയ്ന്‍ സ്മിത്തും ബ്രണ്ടന്‍ മക്കല്ലവും ചേര്‍ന്ന് നേടിയ 44 റണ്‍സ് കൂട്ടുകെട്ട് മുംബൈ ബൗളര്‍മാര്‍ തകര്‍ത്തതോടെ കാര്യമായ സ്‌കോര്‍ നേടാന്‍ ചെന്നൈ താരങ്ങള്‍ക്കായില്ല. ചെന്നൈക്ക് വേണ്ടി കാപ്റ്റന്‍ ധോനി 39 റണ്‍സും രവി അശ്വിന്‍ നാലോവറില്‍ 17 റണ്‍ വഴങ്ങി രണ്ട് വിക്കറ്റും നേടി.
സൈമണ്‍സും പാര്‍ഥിവ് പട്ടേലും ചേര്‍ന്നു നല്‍കിയ ഓപ്പണിംഗ് കൂട്ടുകെട്ടാണ് (10.1 ഓവറില്‍ 84 റണ്‍സ്)മുംബൈ ഇന്ത്യന്‍സിന് കരുത്തേകിയത്. മുംബൈക്ക് വേണ്ടി സൈമണ്‍സ് 31 പന്തില്‍ 38 റണ്‍സും പാര്‍ഥിവ് പട്ടേല്‍ 32 പന്തില്‍ 45 റണ്‍സും നേടി. മൂന്ന് സിക്‌സറുകളക്കം എട്ട് പന്തില്‍ 21 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും 19 പന്തില്‍ 34 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവുമാണ് മുംബൈയുടെ വിജയത്തിന് ഇരട്ടി മധുരം നല്‍കിയത്.
മുംബൈക്കുവേണ്ടി ഹര്‍ഭജന്‍, മക് ക്ലെനാഗന്‍, സുചിത്, വിനയ്കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ ജയത്തോടെ പോയിന്റ് നിലയില്‍ മുംബൈ വീണ്ടും നാലാം സ്ഥാനത്തെത്തി.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.