ബാര്‍കോഴക്കേസ്: മാണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

ബാര്‍കോഴക്കേസ്: മാണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

neenaതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. വെള്ളിയാഴ്ച നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തയ്യാറെടുക്കുന്നത്.

അതേസമയം ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തന്നെ ചോദ്യം ചെയ്തതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കെ.എം.മാണി പറഞ്ഞു. ചോദ്യം ചെയ്യല്‍ സ്വാഭാവിക നടപടി മാത്രമാണെന്നും കേസില്‍ തന്റെ ഭാഗം കേള്‍ക്കുക മാത്രമാണ് വിജിലന്‍സ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് വിജിലന്‍സ് എസ്.പി ആര്‍ സുകേശന്റെ നേതൃത്വത്തില്‍ കോവളം ഗസ്റ്റ്ഹൗസില്‍ വച്ച് ഒരുമണിക്കൂറാണ് കെ.എം. മാണിയെ ചോദ്യം ചെയ്തത്. കോവളത്ത് ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനത്തിനുശേഷമായിരുന്നു മൊഴിയെടുക്കല്‍. ബാര്‍ ഉടമകള്‍ കോഴ നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് കാണിച്ച് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്് എഴുതിയ കത്ത് പരിഗണിച്ച് അദ്ദേഹത്തിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മാണിക്ക് മൂന്നു ഘട്ടങ്ങളിലായി ഒരുകോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ധനമന്ത്രിയെ ചോദ്യം ചെയ്തത്.
അതേസമയം ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെയും എക്‌സൈസ് മന്ത്രി കെ.ബാബുവിനുമെതിരെ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഉദ്യോഗസ്ഥ മേധാവികള്‍ തന്നെ അഴിമതി നടത്തികൊണ്ടിരിക്കയാണെന്നും അഴിമതിക്കാരെ ആക്ഷേപിക്കാന്‍ ബാലകൃഷ്ണപിള്ളയല്ല ആരു വന്നാലും സഹകരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.