യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണ ഫൈനലില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണ ഫൈനലില്‍

barsaമ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ ബയണ്‍ മ്യൂണിക്കിനെതിരെ പരാജയപ്പെട്ടിട്ടും സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ഫൈനലില്‍. ആദ്യപാദ സെമിയിലെ ഗോള്‍ നേട്ടത്തിന്റെ മികവിലാണ് ബര്‍ലിന്‍ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ജൂണ്‍ ആറിന് നടക്കുന്ന ഫൈനല്‍ മത്സരത്തിലേക്ക് ബാഴ്‌സലോണ യോഗ്യത നേടിയത്.

ബയണിന്റെ സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ജര്‍മ്മന്‍ ടീമിന്റെ വിജയം. കളിയുടെ ഏഴാം മിനിറ്റില്‍ നേടിയ ആദ്യ ഗോളുമായി ബെനേഷ്യ ബയേണിന്റെ വിജയക്കുതിപ്പ് ആരംഭിച്ചു.  മിനിറ്റില്‍ ലെവന്‍ഡോവ്‌സ്‌കിയും 74ാം മിനിറ്റില്‍ മുള്ളറും ഗോളുകള്‍ സ്വന്തമാക്കിയതോടെ ഇരട്ട ഗോളുകള്‍ നേടിയ ബാഴ്‌സ ബയേണിന് മുന്നില്‍ അടിയറവ് പറഞ്ഞു.

മത്സരത്തിന്റെ 59ാം മിനിറ്റിലും 29ാം മിനിറ്റിലും നെയ്മര്‍ നേടിയ ഗോളുകള്‍ ബാഴ്‌സക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ബയേണിനെതിരെ വിജയം നേടാനായില്ല. ഇരുപാദങ്ങളിലുമായി 53ന്റെ ലീഡ് നേടിയ ബാഴ്‌സലോണ 2011ന് ശേഷം ഇതാദ്യമായാണ് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

അതേസമയം ചാമ്പ്യന്‍സ് ലീഗിലെ രണ്ടാംപാദ സെമിയില്‍ ഇന്ന് റയല്‍ മാഡ്രിഡ് യുവന്റസിനെ നേരിടും. റയല്‍ മഡ്രിഡ് യുവന്റസ് മത്സരത്തിലെ വിജയികളാവും ഫൈനലില്‍ ബാഴ്‌സയുടെ എതിരാളി.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.