നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കും: രമേശ് ചെന്നിത്തല

നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കും: രമേശ് ചെന്നിത്തല

chennithalaതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നുണപരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയും വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തരവകുപ്പ് അറിയാറില്ല. ഫോറന്‍സിക് സംഘം മുദ്ര വച്ച കവറില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതു സംബന്ധിച്ച് കേരളാ കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

കേസില്‍ വിജിലന്‍സ് സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നത്. ചോര്‍ന്ന രഹസ്യമൊഴി ശരിയാണോ അല്ലയോയെന്ന് വ്യക്തമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വഴിയാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെങ്കില്‍ ശക്തമായ നടപടി ഉണ്ടാവുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്വേഷണം നീണ്ടുപോകുന്നതില്‍ അതൃപ്തിയുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ ആഭ്യന്തര വകുപ്പ് ഇടപെടാറില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.