ബാര്‍ കോഴ: കെ.എം മാണിയെ പുറത്താക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ബാര്‍ കോഴ: കെ.എം മാണിയെ പുറത്താക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

KODIYERI_BALAKRISHNA_30814eതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എം മാണി മന്ത്രിസഭയില്‍ തുടരുന്നത് നിയമവാഴ്ചക്കെതിരെയുള്ള വെല്ലുവിളിയാണെന്നും മാണിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയാറാകണമെന്നും അല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേസ് നീട്ടികൊണ്ടു പോവുന്നത് അട്ടിമറിക്കാനാണെന്നും മാണിയെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ഇടതു മുന്നണി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ബാര്‍കോഴക്കേസില്‍ രണ്ട് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മാണിയേക്കാള്‍ വലിയ കേസുള്ള ബാബുവിനെ ആഭ്യന്തര വകുപ്പ് സഹായിക്കുകയാമെന്നും ഒന്നു കരയാനോ പ്രതിഷേധിക്കാനോ പറ്റാത്ത അവസ്ഥയിലാണ് മാണിയെന്നും കോടിയേരി ആക്ഷേപിച്ചു.

അതേസമയം ധനമന്ത്രി കെ.എം.മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് ബോദ്ധ്യപ്പെട്ടതോടെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.