പരുക്കന്‍ നായികയുമായി ലാല്‍ ജോസിന്റെ ‘നീന’

പരുക്കന്‍ നായികയുമായി ലാല്‍ ജോസിന്റെ ‘നീന’

NEENAവ്യത്യസ്തരായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ലാല്‍ ജോസ് ചിത്രമായ ‘നീന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘നീന’, ‘നളിനി’ എന്നീ രണ്ട് സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം ദീപ്തി സതിയും ആന്‍ അഗസ്‌ററിനുമാണ് നായികമാര്‍. നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവാണ് ‘നീന’യിലെ നായകന്‍.

മലയാളിയുടെ സ്ഥിരം നായികാ സങ്കല്‍പ്പങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന കഥാപാത്രത്തെയാണ് ദീപ്തി സതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുരുഷന്മാരെപ്പോലെ ബാറില്‍ കയറി മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ബൈക്ക് ഓടിക്കുകയുമെല്ലാം ചെയ്യുന്ന പരുക്കന്‍ നായികയായി ദീപ്തി ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നു. ടീസര്‍ പുറത്ത് വന്നതോടെ സൂപ്പര്‍ ഹിറ്റായ ‘നീന’യുടെ ഹെയര്‍ സ്‌റ്റൈല്‍ കേരളമാകെ ഏറ്റെടുത്തു കഴിഞ്ഞു.

ലാല്‍ ജോസിന്റെ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ സിനിമയിലെത്തിയ ആന്‍ അഗസ്റ്റിനാണ് ‘നളിനി’യെ അവതരിപ്പിക്കുന്നത്. തല തെറിച്ച പെണ്ണായ ‘നീന’യില്‍ നിന്നും വ്യത്യസ്തമായി തീര്‍ത്തും കുടുംബിനിയായ സ്ത്രീയുടെ വേഷത്തിലാണ് ചിത്രത്തില്‍ ആന്‍ എത്തുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തും വിധം ആകര്‍ഷകമായാണ് ഒരുമിനിട്ട് 33 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രീകരിച്ചിരിക്കുന്നത്.

എല്‍ ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ ജോസ് നിര്‍മിക്കുന്ന ചിത്രത്തിന് ആര്‍ വേണുഗോപാലാണ് തിരക്കഥ ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ‘നീന’ക്ക് ഈണമിടുന്നത് നവാഗതനായ നിഖില്‍.ജെ.മേനോനാണ്.

 

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.