പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിക്കുന്ന ‘ഇവിടെ’
യുവതാരങ്ങളായ പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഇവിടെ’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സംവിധായകന് ശ്യാമപ്രസാദ് ആദ്യമായൊരുക്കുന്ന കൊമേഴ്സ്യല്‍ ചിത്രമായ ‘ഇവിടെ’യില്‍ ഭാവനയാണ് നായിക.
അന്തര്‍ദേശീയ നിലവാരത്തില്‍ ഒരുക്കുന്ന ചിത്രം പൂര്‍ണമായും അമേരിക്കയിലാണ് ചിത്രീകരിക്കുന്നത്. സീരിയല്‍ കില്ലിങിന്റെ കഥ പറയുന്ന ‘ഇവിടെ’യില്‍ ഇന്ത്യന്‍ വംശജനായ അറ്റ്ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുന്നത്.
അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകം പ്രമേയമാക്കുന്ന സിനിമയില്‍ അജു വര്‍ഗീസ്, വൈ.ജി.മഹേന്ദ്ര എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയന് വേണുഗോപാലന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എറിക് ഡിക്സനാണ്. ധാര്‍മിക് ഫിലിം പ്രൊഡക്ഷന്‍സാണ് ‘ഇവിടെ’ നിര്‍മ്മിക്കുന്നത്.