പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല: മന്‍മോഹന്‍സിങ്

പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ല: മന്‍മോഹന്‍സിങ്

 

_MG_9780

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. തന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്തിട്ടില്ലെന്നും തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ നേട്ടമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
യുപിഎ സര്‍ക്കാര്‍ ഒരിക്കലും അഴിമതി പ്രോല്‍സാഹിപ്പിച്ചിട്ടില്ല. യു.പി.എക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും ഒരു വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയെന്നത് പൊള്ളയായ വാദമാണെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
മോദി സര്‍ക്കാരിന്റെ കീഴില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തികനില ഭദ്രമായ നിലയിലല്ലെന്നും മോദി സര്‍ക്കാറിന് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജ്യത്തെ കാര്‍ഷികരംഗം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ യു.പി.എ നടപ്പിലാക്കിയ പദ്ധതികളുടെ കാര്‍ബണ്‍ കോപ്പിയാണ്. യുപിഎയുടെ പ്രവര്‍ത്തനങ്ങള്‍ ബിജെപി കണക്കിലെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ എതിര്‍ത്ത കാര്യങ്ങളാണ് എന്‍.ഡി.എ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.

അതേസമയം മന്‍മോഹന്‍ സിങിനു മറുപടിയുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. മന്‍മോഹന്‍ സിങ് അഴിമതി നടത്തിയോ ഇല്ലയോ എന്നു തനിക്ക് അറിയില്ലെന്നും യുപിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇന്ത്യയില്‍ നടന്നതെന്നും അമിത് ഷാ പറഞ്ഞു.

അഴിമതി തടയുന്നതില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ വലിയ പരാജയമായിരുന്നുവെന്നും ഈ ഉത്തരവാദിത്വത്തില്‍ നിന്നും മന്‍മോഹന്‍ സിങിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അമിത് ഷാ ആരോപിച്ചു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.