ബീഫ് കുറുമ

ബീഫ് കുറുമ

beefഅപ്പത്തിനും ചപ്പാത്തിക്കുമൊപ്പം രുചിയോടെ കഴിക്കാന്‍ ഇതാ ബീഫ് കുറുമ

ചേരുവകള്‍

ബീഫ് -1/2 കിലോ (ഇടത്തരം കഷണങ്ങളാക്കിയത്)
തൈര് – 1/2 കപ്പ്
പച്ചമുളക് – 5 എണ്ണം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 3 അല്ലി
മുളക്‌പൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
തേങ്ങ – 1/2 കപ്പ്
സവാള – 1 കപ്പ് (നാലായി മുറിച്ചത്)
മല്ലിയില – 1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഇറച്ചിക്കഷണങ്ങളില്‍ തൈരൊഴിച്ച് ഇളക്കി വെയ്ക്കുക. ഇഞ്ചി, മുളക്‌പൊടി, മല്ലിപ്പൊടി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ അരക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം സവാള വഴറ്റുക. ഇതില്‍ അരപ്പ് ചേര്‍ത്ത് വഴറ്റി ഇറച്ചിക്കഷണങ്ങളിട്ട് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ച് വേവിക്കുക. കുറുകുമ്പോള്‍ തേങ്ങ അരച്ചതും മല്ലിയിലയും ചേര്‍ത്ത് തിളച്ച ശേഷം വാങ്ങാം.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.