ബാര്‍ കോഴക്കേസിലെ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ല: വി.എം. സുധീരന്‍

ബാര്‍ കോഴക്കേസിലെ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ല: വി.എം. സുധീരന്‍

sudheeranകോഴിക്കോട്: ബാര്‍ കോഴക്കേസിലെ അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. പുറത്ത് വന്ന വിവരങ്ങള്‍ ശരിയാണോ എന്നറിയില്ലെന്നും ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായതും സുതാര്യവുമായ ദിശയിലാണ് ബാര്‍ കേസിലെ അന്വേഷണം മുന്നോട്ട് പോവുന്നത്. കുറ്റക്കാരെ ആരെയും രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നത് കോണ്‍ഗ്രസിന്റെ നയമല്ലെന്നും സുധീരന്‍ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.