പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

modi_2_3_0_0ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. രാഷ്ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും വയ്ക്കണമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ വെക്കുന്നതുപോലെ പ്രധാനമന്ത്രിയുടെ ചിത്രവും ഓഫിസുകളില്‍ വേണമെന്നാണ് പുതിയ ഉത്തരവ്. പ്രധാന ഉദ്യോഗസ്ഥരുടെ മുറികളിലും കോണ്‍ഫറന്‍സ് ഹാളിലും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ചുവരില്‍ സ്ഥാപിക്കേണ്ട ചിത്രത്തിന്റെ മാതൃകയും ഫ്രെയിമിന്റെ വലിപ്പവും നിറവും ഏതാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബി.ജെ.പി സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള വിലകുറഞ്ഞ അടവാണ് ഫോട്ടോ സ്ഥാപിക്കലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.