സൂര്യ ട്രിപ്പിള്‍ വേഷത്തിലെത്തുന്ന 24
എന്നും വ്യത്യസ്തതകള്‍ ഇഷ്ടപ്പെടുന്ന താരമാണ് തമിഴകത്തിന്റെ മാസ് ഹീറോ സൂര്യ. വാരണം ആയിരം, ഏഴാം അറിവ്, മാട്രാന് എന്നീ ചിത്രങ്ങളിലെ ഡബിള്‍ റോളിലൂടെ ആരാധകരെ കയ്യിലെടുത്ത സൂര്യ മൂന്ന് വേഷങ്ങളിലെത്തുന്ന ചിത്രമാണ് 24.
യാവരും നലം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് വിക്രം കുമാറാണ് 24 സംവിധാനം ചെയ്യുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛനും മകനും അപ്പൂപ്പനുമായി സൂര്യ എത്തുന്നു.
സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം സാമന്തയാണ് നായിക. മുംബൈയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ തെലുങ്ക് താരം അജയ്, സത്യന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. എ.ആര് റഹ്മാന് സംഗീതം പകരുന്ന ചിത്രം സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്ടെയിന്മെന്റാണ് നിര്‍മിക്കുന്നത്.
തെലുങ്കിലെ മൂന്ന് തലമുറയിലെ സൂപ്പര്‍ താരങ്ങളായ നാഗേശ്വര റാവു, നാഗാര്‍ജുന, നാഗ ചൈതന്യ എന്നിവരെ ഒന്നിപ്പിച്ച് വിക്രം ഒരുക്കിയ മനം തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
Photo courtesy : Google /images may be subject to copyright