തെന്നിന്ത്യയുടെ പ്രിയതാരമായി മാറാന്‍ കീര്‍ത്തി സുരേഷ്

തെന്നിന്ത്യയുടെ പ്രിയതാരമായി മാറാന്‍ കീര്‍ത്തി സുരേഷ്

kalluപ്രിയദര്‍ശന്റെ ഗീതാഞ്ജലിയിലൂടെ വെള്ളിത്തിരയിലെത്തിയ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ തിരക്കോട് തിരക്കാണ്. തമിഴിലെ ആദ്യചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തെന്നിന്ത്യയുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് കീര്‍ത്തി.

ആദ്യ തമിഴ് ചിത്രമായ ഇത് എന്ന മായത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന കീര്‍ത്തിയെത്തേടി നിരവധി ഭാഷകളില്‍ നിന്ന് കൈനിറയെ ചിത്രങ്ങളാണ് എത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലെ യുവതാരങ്ങള്‍ക്കൊപ്പമുള്ള ഒരുപിടി ചിത്രങ്ങള്‍ക്കാണ് താരം ഇപ്പോള്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്.

‘എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെ വ്യത്യസ്തമാണ്. അയല്‍ പക്കത്തെ പെണ്‍കുട്ടി എന്ന ഇമേജ് കാത്തുസൂക്ഷിക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ അമ്മ അഭിനയിച്ച പോലുള്ള വേഷങ്ങള്‍ ചെയ്യാനാണ് എനിക്ക് താല്പര്യം’…. കീര്‍ത്തി പറയുന്നു.

ധനുഷും പ്രഭു സോളമനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയാണ് കീര്‍ത്തി. ചിത്രത്തിനായി പുതുമുഖങ്ങളെ തേടിയ സോളമന്‍ കീര്‍ത്തിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ഡുറന്റോ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന യുവാവിന്റെ കഥ പറയുന്ന സിനിമയില്‍ പാചകക്കാരന്റെ വേഷമാണ് ധനുഷ് അവതരിപ്പിക്കുന്നത്.

തെലുങ്ക് ചിത്രമായ ഹരികഥ, തമിഴ് ചിത്രമായ പാമ്പ് സട്ടൈ, ജീവ നായകനാവുന്ന ഡീകേ എന്നിവയാണ് കീര്‍ത്തിയുടെ മറ്റ് ചിത്രങ്ങള്‍. ശിവകാര്‍ത്തികേയകന്‍ നായകനാവുന്ന രജനി മുരുകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഇപ്പോള്‍ കീര്‍ത്തി.

 

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.