നാടന്‍ വേഷങ്ങള്‍ ചെയ്യാന്‍ മോഹം: വിജയ് ബാബു
‘എനിക്കൊരു നാട്ടിന് പുറത്തുകാരനായി അഭിനയിക്കണം’. പറയുന്നത് മറ്റാരുമല്ല, നീനയില്‍ വിനയ് പണിക്കരായി തകര്‍ത്തഭിനയിച്ച വിജയ് ബാബുവാണ്. നിര്‍മ്മാതാവില്‍ നിന്ന് നടനായി വേഷപ്പകര്‍ച്ച നേടിയ താരം ഇപ്പോഴും നീനയുടെ വിജയലഹരിയിലാണ്.
‘കോര്‍പറേറ്റ് എക്സിക്യൂട്ടീവ് വേഷമാണ് എപ്പോഴും എന്നെത്തേടിയെത്തുന്നത്. ഇനി ഒരു നാടന്‍ വേഷം ചെയ്യണം. അധികം ഇംഗ്ലീഷ് ഒന്നും സംസാരിക്കാത്ത തനി നാട്ടിമ്പുറത്തുകാരന്‍.. എന്റെ ഉള്ളിലുള്ള കഥാപാത്രമാണത്. എനിക്കത് നന്നായി ചെയ്യാന്‍ കഴിയും’. വിജയ് പറയുന്നു.
നീനയിലെ നായകനായ വിനയ് പണിക്കരെ അവതരിപ്പിക്കുന്നത് വളരെ വലിയ ഉത്തരവാദിത്തമായിരുന്നുവെന്ന് താരം വ്യക്തമാക്കി. എന്നാല്‍ ലാല്‍ ജോസിന്റെ സിനിമയായതിനാല്‍ വളരെ വ്യത്യസ്തമായ കഥാപാത്രമായിട്ടും വിനയ് പണിക്കരെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് വിജയ് കൂട്ടിച്ചേര്‍ത്തു.
പെരുച്ചാഴിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വിജയ് ബാബുവിന് ഇനി മമ്മൂട്ടിക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. കാവ്യ മാധവനൊപ്പമുള്ള ആകാശവാണി, ലിജോ ജോസിന്റെ ഡബിള്‍ ബാരല്‍ എന്നിവയാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന വിജയ് ബാബുവിന്റെ ചിത്രങ്ങള്‍.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍