മികച്ച 10 പ്രൊഫഷനുകള്‍

മികച്ച 10 പ്രൊഫഷനുകള്‍

 

careerമക്കള്‍ എല്ലാ മേഖലയിലും മികച്ചതായിരിക്കണമെന്ന് ഉറപ്പാക്കാന്‍ അച്ഛനമ്മമാര്‍ തുടര്‍ച്ചയായി പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. മക്കള്‍ പങ്കെടുക്കുന്ന എല്ലാ മത്സരപരീക്ഷകളിലും പരിപാടികളിലും ഒന്നാം സ്ഥാനത്തെത്തണം എന്ന ലക്ഷ്യത്തോടെ അച്ഛനമ്മമാര്‍ അവരുടെ കഴിവിന്റെ പരമാവധി പ്രയത്‌നിക്കുന്നു. തങ്ങള്‍ എത്തിച്ചേര്‍ന്നതിനേക്കാള്‍ ഒരു പടി മുകളില്‍ മക്കള്‍ എത്തിച്ചേരണമെന്ന മോഹമുള്ളതിനാല്‍ മക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കാന്‍ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. കുട്ടികള്‍ക്ക് ജീവിതത്തിലെ ലക്ഷ്യങ്ങളെക്കുറിച്ചും തങ്ങള്‍ ഭാവിയില്‍ ഏതു തരം വ്യക്തികളായി മാറിത്തീരണമെന്നതിനെക്കുറിച്ചും സ്വന്തമായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നതോടെ ശരിയായ കോളെജ് തിരഞ്ഞെടുക്കാനുള്ള സമയമായി. ഇത് ഏത് തൊഴില്‍മേഖലയില്‍ പ്രവേശിക്കണം, ലഭ്യമായ അനേകം തൊഴില്‍ മേഖലകളില്‍ ഏത് തിരഞ്ഞെടുക്കണം എന്നീ കാര്യങ്ങള്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കുട്ടികളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

തൊഴിലില്‍ തിളങ്ങണമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്ന കാര്യത്തോട് നിങ്ങള്‍ക്ക് സ്‌നേഹമുണ്ടായിരിക്കണം. അതേ സമയം, മികച്ച ശമ്പളം ലഭിക്കുന്ന ഒന്നായിരിക്കണം തന്റെ തൊഴിലെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇതിനേക്കാള്‍ പ്രധാനം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തൊഴില്‍ മേഖല കൂടുതല്‍ തൊഴിലാളികള്‍ക്ക് കടന്നുവരാന്‍ കഴിയുന്ന ഒന്നായിരിക്കണം എന്നതാണ്.. എങ്കിലേ ആ തൊഴില്‍ ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ നിങ്ങളെ സഹായിക്കൂ. അടുത്ത വര്‍ഷം കോളെജിലേക്ക് യാത്ര ആരംഭിക്കുന്ന നിങ്ങളുടെ മക്കള്‍ക്ക് തിളങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച 10 തൊഴില്‍മേഖലകളെക്കുറിച്ചാണ് ഇനി പറയുന്നത്.

ദന്തഡോക്ടര്‍

dentist
ദന്തഡോക്ടര്‍ക്ക് നിങ്ങളുടെ പല്ലുകളെക്കുറിച്ച് മാത്രമല്ല ആശങ്കയുള്ളത്. അവര്‍ ഇതുവരെ നിങ്ങള്‍ കണ്ടെത്തിയിട്ടില്ലാത്ത നിങ്ങളുടെ പ്രമേഹത്തെപ്പറ്റിയും വായിലെ ക്യാന്‍സറിനെപ്പറ്റിയും ഹൃദ്രോഗത്തെപ്പറ്റിയും ദന്തപരിശോധനയിലൂടെ നിങ്ങളോട് പറയും. ഞങ്ങളുടെ മികച്ച തൊഴിലിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇക്കുറിയും ദന്തല്‍ ഡോക്ടര്‍ തന്നെയാണ്. തൊഴിലും ജീവിതവും തമ്മില്‍ മികച്ച ബാലന്‍സ് പുലര്‍ത്താന്‍ കഴിയുന്നതും മികച്ച ശമ്പളവും ഈ മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 2022ഓടെ പുതുതായി 23,300 ദന്തല്‍ ഡോക്ടര്‍മാരെക്കൂടി ആവശ്യമുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

നഴ്‌സ് പ്രാക്ടീഷണര്‍

nurse
രോഗികളെ ചികിത്സിക്കുമ്പോള്‍ ഡോക്ടര്‍മാരില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ളവരാണ് നഴ്‌സ് പ്രാക്ടീഷണര്‍മാര്‍. തൊഴിലില്‍ തിളങ്ങാന്‍ അവര്‍ക്ക് ഒട്ടേറെ കഴിവുകള്‍ ആവശ്യമാണ്. 2012നും 2022നും ഇടയില്‍ ഏകദേശം 37,100 നഴ്‌സ് പ്രാക്ടീഷണര്‍മാരെ ആവശ്യമുള്ളതായി കണക്കുകള്‍ പറയുന്നു.

സോഫ്റ്റ്‌വെയര്‍ ഡവലപര്‍

Businessman and woman working on computers

നിങ്ങളുടെ സാംസങ് ഗാലക്‌സി ഫോണിനോടോ അല്ലെങ്കില്‍ ഫഌപ്പി ബേര്‍ഡ് ആപിനോടൊ ഉള്ള അമിതപ്രേമത്തിന് നിങ്ങള്‍ കുറ്റപ്പെടുത്തേണ്ടത് സോഫ്റ്റ്‌വെയര്‍ ഡവലപറെ ആണ്. ഈ പ്രൊഫഷണലുകള്‍ സാധാരണയായി രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു: കമ്പ്യൂട്ടര്‍ സോഫ്റ്റവെയറും ഡാറ്റാബേസുകളും ഡിസൈന്‍ ചെയ്യുന്ന അപ്ലിക്കേഷന്‍ ഡവലപര്‍മാര്‍ ആണ് ഒരു കൂട്ടര്‍. ഐഒഎസോ ലിനക്‌സോ പോലെയുള്ള ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ വികസിപ്പിക്കുന്ന സിസ്റ്റംസ്-ഫോ ക്കസ്ഡ് ഡവലപര്‍മാരാണ് രണ്ടാമത്തെ കൂട്ടര്‍. ലേബര്‍ ഡിപാര്‍ട്‌മെന്റ് കണക്കുപ്രകാരം 2022ഓടെ പുതുതായി സൃഷ്ടിക്കപ്പെടുന്ന സ്ഥാനങ്ങളിലേക്ക് 1,40,000 പേരെയെങ്കിലും ആവശ്യമാണ്.

ഫിസിഷ്യന്‍

physician
ഫിസിഷ്യന്‍ അഥവാ ഡോക്ടര്‍മാര്‍ ആണ് ആരോഗ്യമേഖലയിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ ഉള്ളവര്‍. രോഗം കണ്ടെത്തുന്നതും രോഗികള്‍ക്ക് ചികിത്സ നിശ്ചയിക്കുന്നതും കൃത്യമായ ഭക്ഷണക്രമം നിര്‍ദേശിക്കുന്നതും ശുചിത്വവും രോഗപ്രതിരോധവും സംബന്ധിച്ച നടപടികള്‍ എടുക്കുന്നതും ഡോക്ടര്‍മാരാണ്. ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാസാധ്യതയുള്ള മേഖലയാണിത്. ലേബര്‍ വകുപ്പിന്റെ കണക്ക് ചൂണ്ടിക്കാട്ടുന്നത് 2012നും 2022നും ഇടയില്‍ ഏകദേശം 1,23,000 ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്നാണ്.

ഡന്റല്‍ ഹൈജീനിസ്റ്റ്

dentalപല്ലു വൃത്തിയാക്കല്‍ മാത്രമല്ല ഡന്റല്‍ ഹൈജീനിസ്റ്റിന്റെ ജോലി. വായിലെ ശുചിത്വം ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന് രോഗികളെ പഠിപ്പിക്കലും ഇവരുടെ ജോലിയാണ്. വര്‍ഷത്തില്‍ ഏകദേശം 40 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന ഡന്റല്‍ ഹൈജീനിസ്റ്റുകള്‍ ഉണ്ട്. പലര്‍ക്കും പാര്‍ടൈം ജോലികളെ ലഭിക്കാറുള്ളൂ. 2022ഓളെ ഈ തൊഴില്‍മേഖലയില്‍ 33.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പറയപ്പെടുന്നു.

ഫിസിയോ തെറപ്പിസ്റ്റ്

physiotherapy
വാതരോഗം ബാധിച്ചവരെ വീണ്ടും ശരീരചലനത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ഫിസിയോ തെറാപ്പിസ്റ്റുകളുടെ ജോലിയിലെ ഒരു പ്രധാന ദൗത്യം. ക്യാന്‍സറില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് അവരുടെ കരുത്ത് വീണ്ടെടുക്കാനും പരിക്കില്‍ നിന്നും കായികതാരത്തെ രക്ഷപ്പെടുത്താനും ഫിസിയോ തെറപ്പിസ്റ്റിന് കഴിയും. 2022ഓടെ ഈ മേഖല 36 ശതമാനത്തോളം വളരുമെന്ന് കരുതുന്നു.

കമ്പ്യൂട്ടര്‍ സിസ്റ്റം അനലിസ്റ്റ്

Business colleagues working on a laptop

ഈ തൊഴിലില്‍ മികവ് നേടണമെങ്കില്‍ നിങ്ങള്‍ ലക്ഷ്യത്തില്‍ ദൃഷ്ടിയുറപ്പിക്കുന്നവരും പ്രോസസിംഗില്‍ താല്പര്യമുള്ളവരും ആയിരിക്കണം. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റവെയര്‍, നെറ്റവര്‍ക്കുകള്‍, ഇവയെല്ലാം സമന്വയിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം എന്നിവയില്‍ ഇവര്‍ക്ക് അറിവുണ്ടായിരിക്കണം. അങ്ങിനെയെങ്കില്‍ ഏറ്റവും മികച്ച ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ ഉപയോഗിക്കാന്‍ കമ്പനികളോട് നിര്‍ദേശിക്കുന്നത് കമ്പ്യൂട്ടര്‍ സിസ്റ്റം അനലിസ്റ്റ് ആണ്. 2022ല്‍ ലേബര്‍ വകുപ്പ് 24.5 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ പ്രവചിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ്

chicago-it-training-center
2022ഓടെ 36.5 ശതമാനം വളര്‍ച്ച നേടാന്‍ പോകുന്ന തൊഴില്‍ മേഖല. ഈ പ്രൊഫഷന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതാണെന്ന് പ്രവചിക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. കാരണം നമ്മുടെ ദൈനംദിനജീവിതത്തെ സുഗമമാക്കാന്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണിന്നുള്ളത്. എന്താണ് ഈ പ്രൊഫഷന്‍ എന്നല്ലേ? കമ്പനികളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും കമ്പ്യൂട്ടര്‍ ശൃംഖലകളുടെ സുരക്ഷിതത്വം നിരീക്ഷിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നതാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റുകള്‍ ചെയ്യുന്നത്. ഈ സംവിധാനത്തില്‍ എന്തെങ്കിലും സുരക്ഷാലംഘനമുണ്ടായാല്‍ അത് തടയാനും ഇവര്‍ക്ക് കഴിയും.

റജിസ്റ്റേര്‍ഡ് നഴ്‌സ്

nurse
ആശുപത്രിയിലെ അടിസ്ഥാനപ്രവര്‍ത്തകയാണ് റജിസ്റ്റേര്‍ഡ് നഴ്‌സ്. ഓരോ വര്‍ഷവും കൂടുതല്‍ ഗുണനിലവാരമുള്ള ജീവനക്കാര്‍ ഈ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ ആവശ്യമാണ്. 2012നും 2022നും ഇടയില്‍ 19.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയെക്കുറിച്ച് ലേബര്‍ ഡിപാര്‍ട്‌മെന്റ് പറയുന്നത്.

ഫിസിഷ്യന്‍ അസിസ്റ്റന്റ്

asistant
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഫിസിഷ്യന്‍ അസിസ്റ്റന്റ്. എക്‌സ് റേ, രക്തപരിശോധന, രോഗിയുടെ പുരോഗതി വിലയിരുത്തല്‍, ദിനചര്യപോലെ രോഗികള്‍ക്കായി നടത്തിവരേണ്ട പരിശോധനകള്‍, ഒരു പിടി അസുഖങ്ങള്‍ക്ക് ചികിത്സ നല്കല്‍ തുടങ്ങിയവയാണ് ഒരു ഫിസിഷ്യന്‍ അസിസ്റ്റന്റിന്റെ ചുമതലകള്‍. തൊഴില്‍ സാധ്യത കണക്കിലെടുത്താന്‍ ഫിസിഷ്യന്‍ അസിസ്റ്റന്റിന് നല്ല സാധ്യതയുണ്ട്. 33,300 പുതിയ ഒഴിവുകള്‍ ലേബര്‍ ഡിപാര്‍ട്‌മെന്റ് പ്രവചിക്കുന്നു.

മക്കള്‍ക്ക് തൊഴില്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍

career
നിങ്ങളുടെ മക്കള്‍ക്കായി ഒരു തൊഴില്‍മേഖല തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ആ തൊഴില്‍മേഖല വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണോ എന്ന് ഉറപ്പുവരുത്തണം എന്നതാണ്. കാരണം വളരുന്ന തൊഴില്‍ മഖലയ്ക്ക് മാത്രമേ സുരക്ഷിതമായ ഭാവി ഉണ്ടാകൂ. അടുത്ത ലേഖനത്തില്‍ മികച്ച കരിയറുകള്‍ക്കായുള്ള മികച്ച കോളെജുകളെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാം. എങ്ങിനെയാണ് നിങ്ങളുടെ കുട്ടികളെ വിദേശത്തുള്ള കോളെജുകളിലും യൂണിവേഴ്‌സിറ്റികളിലും പ്രവേശിപ്പിക്കുക എന്ന കാര്യവും വിശദമായി പരിശോധിക്കാം.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.