കോപ്പ അമേരിക്ക: അര്‍ജന്റീന ഫൈനലില്‍
സാന്റിയാഗോ(ചിലി): കോപ്പ അമേരിക്ക ഫുട്ബോളില്‍ പരാഗ്വയെ പരാജയപ്പെടുത്തി അര്‍ജന്റീന ഫൈനലില്‍ കടന്നു. ലാറ്റിനമേരിക്കന്‍ ആക്രമണശൈലിയുമായി കളം നിറഞ്ഞ അര്‍ജന്റീന ഒന്നിനെതിരെ ആറു ഗോളിനാണ് പരാഗ്വയെ കീഴ്പ്പെടുത്തിയത്.
അര്‍ജന്റീനക്ക് വേണ്ടി എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകളും മാര്‍കോസ് റോജോ, ഹാവിയര്‍ പാസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്ന്, സെര്‍ജി അഗ്യൂറോ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. ലുകാസ് ബാറിയോസാണ് പരാഗ്വക്ക് ആശ്വാസഗോള്‍ സമ്മാനിച്ചത്.
മത്സരത്തിന്റെ 15ാം മിനിറ്റില്‍ തന്നെ മെസിയുടെ ഫ്രീ ക്വിക്കില്‍ നിന്ന് മര്‍ക്കസ് റോജോ അര്‍ജന്റീനക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. പിന്നീട് 27ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ പസ്റ്റോറെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ 43ാം മിനിറ്റില്‍ ബാരിയോസ് പരാഗ്വെക്ക് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
47, 53 മിനിറ്റുകളില്‍ എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകള്‍ നേടിയതോടെ അര്‍ജന്റീന വിജയം ഉറപ്പിച്ചു. 80ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും 83ാം മിനിറ്റില്‍ അഗ്യൂറോയുടെ പകരക്കാനായി കളത്തിലിറങ്ങിയ ഹിഗ്വെയ്നും ഗോളുകള്‍ വലയിലാക്കിയതോടെ പരാഗ്വെ തകര്‍ന്നു.
1993നു ശേഷം കോപ്പ അമേരിക്ക കിരീടം നേടാന്‍ കഴിയാത്ത അര്‍ജന്റീനയുടെ നിര്‍ണായക മത്സരമാണ് ഫൈനല്‍. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി.
Photo courtesy : Google /images may be subject to copyright