അരുവിക്കരയില്‍ യു.ഡി.എഫിന്റേത് ഒറ്റപ്പെട്ട വിജയം: കോടിയേരി ബാലകൃഷ്ണന്‍

അരുവിക്കരയില്‍ യു.ഡി.എഫിന്റേത് ഒറ്റപ്പെട്ട വിജയം: കോടിയേരി ബാലകൃഷ്ണന്‍

kodiyeriതിരുവനന്തപുരം: അരുവിക്കരയില്‍ യു.ഡി.എഫിന്റേത് ഒറ്റപ്പെട്ട വിജയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ജയിക്കണമെങ്കില്‍ ആരെങ്കിലുമൊക്കെ മരിക്കണമെന്നും സഹതാപത്തിലൂടെയാണ് കോണ്‍ഗ്രസ് വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.

 
25 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റാണിത്. അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥിന്റെ വിജയം അദ്ദേഹത്തിന്റെ പിതാവ് ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപത്തിലൂടെയാണ് യു.ഡി.എഫ് നേടിയെടുത്തതെന്നും കോടിയേരി ആരോപിച്ചു.

 

അരുവിക്കരയിലേത് എല്‍.ഡി.എഫിന്റെ തോല്‍വിയാണെന്നും ഇടതുപക്ഷം സമര പ്രവര്‍ത്തന ശൈലികള്‍ മാറ്റാന്‍ തയാറാകണമെന്നും സി.പി.ഐ നേതാവ് സി. ദിവാകരന്‍ പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കാന്‍ പ്രത്യേക പരിപാടികള്‍ വേണമെന്നും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

അതേസമയം മികച്ച സാമാജികനാകാന്‍ ശ്രമിക്കുമെന്ന് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ സത്യപ്രതിജ്ഞക്ക് ശേഷം പറഞ്ഞു. അച്ഛന്‍ ജി. കാര്‍ത്തികേയനോടൊപ്പം പ്രവര്‍ത്തിച്ച നേതാക്കളോടൊപ്പമാണ് താനും പ്രവര്‍ത്തിക്കുന്നതെന്നും ഇത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.