റോബോട്ടിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

റോബോട്ടിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

robotബെര്‍ലിന്‍: ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ചിരുന്ന കൊലയാളി റോബോട്ടുകള്‍ യാഥാര്‍ഥ്യമായിരിക്കുന്നു. ജര്‍മനിയിലെ വോക്‌സ്‌വാഗണ്‍ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

 
കമ്പനിയിലെ കരാര്‍ തൊഴിലാളിയായിരുന്ന ഇരുപത്തിരണ്ടുകാരനാണ് റോബോട്ടിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റോബോട്ടിനെ പ്രവര്‍ത്തന സജ്ജമാക്കിക്കൊണ്ടിരിക്കവെ യുവാവിന്റെ കഴുത്തിന് മുറുകെപിടിച്ച റോബോട്ട് മെറ്റല്‍ പ്ലേറ്റില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.

 
അസംബ്ലിങ് വിഭാഗത്തിലെ ജോലികള്‍ ചെയ്യാനാണ് പ്ലാന്റില്‍ റോബോട്ടുകളെ ഉപയോഗിച്ചിരുന്നത്. റോബോട്ടിന്റെ നിര്‍മ്മാണത്തിലുണ്ടായ പിഴവുകളാണ് അപകടത്തിന് പിന്നിലെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവം നടക്കുമ്പോള്‍ കൊല്ലപ്പെട്ട യുവാവിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.