ഫ്രൂട്ടി ഗ്രേപ്പ് ക്രീം
ചേരുവകള്‍
ഐസ്ക്രീം എസന്‍സ് – 1/2 ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
ഫ്രൂട്ട്സ് – ആവശ്യത്തിന്
പാല്‍പ്പാട – 2 സ്പൂണ്‍
പനിനീര് – 1 കപ്പ്
തേന്‍ – 2 ടേബിള്‍സ്പൂണ്‍
പാല് – 1 കപ്പ്
ജെല്ലി ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍
പഞ്ചസാര – 8 ടേബിള്‍സ്പൂണ്‍
വെള്ളം – 2 കപ്പ്
ജലാറ്റിന്‍ – 4 ടീസ്പൂണ്‍
ടൊനോവിന്‍ ഫ്ളേവര്‍ – 1 ടീസ്പൂണ്‍
നാരങ്ങാനീര് – 4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തില്‍ ജലാറ്റിന്‍ അലിയിപ്പിക്കുക. പഞ്ചസാര, ടൊനോവിന്‍ ഫ്ളേവര്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി വാങ്ങിവെക്കുക. ഇത് തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ സെറ്റാവാന്‍ വെച്ച് ജെല്ലി തയ്യാറാക്കുക.
പാല്, പഞ്ചസാര, തേന്‍, പാല്‍പ്പാട, പനിനീര്, ഐസ്ക്രീം എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. പഴക്കഷണങ്ങളും ജെല്ലിയും അടുക്കടുക്കായിവെച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതമിട്ട് ഉപയോഗിക്കാം. ഫ്രൂട്ടിഗ്രേപ്പ് ക്രീം റെഡി.
Photo courtesy : Google /images may be subject to copyright