ഹേമമാലിനിയുടെ കാര്‍ അമിതവേഗതയിലെന്ന് പോലീസ്: ഡ്രൈവര്‍ അറസ്റ്റില്‍

ഹേമമാലിനിയുടെ കാര്‍ അമിതവേഗതയിലെന്ന് പോലീസ്: ഡ്രൈവര്‍ അറസ്റ്റില്‍

hemaജയ്പൂര്‍: നടിയും മഥുരയിലെ ബി.ജെ.പി എം.പിയുമായ ഹേമമാലിനിയുടെ കാറിടിച്ച് നാലു വയസുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഹേമമാലിനിയുടെ കാര്‍ അമിതവേഗതയിലായിരുന്നുവെന്നും അശ്രദ്ധമായാണ് ഡ്രൈവര്‍ വാഹനമോടിച്ചതെന്നും പോലീസ് വ്യക്തമാക്കി.

 

ഇന്നലെ രാത്രി 11 മണിക്ക് രാജസ്ഥാനിലെ ദൗസായില്‍ ദേശീയപാത 11ല്‍ വെച്ചായിരുന്നു അപകടം. ആഗ്രയില്‍ നിന്നും ജയ്പൂരിലേക്ക് വരികയായിരുന്ന ഹേമമാലിനിയുടെ മെഴ്‌സിഡീസ് ബെന്‍സ് ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍ സോനം എന്ന നാലു വയസുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ ഏഴു വയസുള്ള സഹോദരന്‍ സോമിലിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പരിക്കേറ്റ സീമ (40), ഹനുമാന്‍ (38), ശിഖ ദേവി (35), എന്നിവര്‍ ദൗസ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുരികത്തിനും കാലിനും പരുക്കേറ്റ ഹേമമാലിനിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ അറിയിച്ചു.

 

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.