Editorial
‘ ഭൂതകാലം എത്ര കഠിനമായാലും, നിങ്ങള്ക്ക് എപ്പോഴും വീണ്ടും തുടക്കമിടാന് കഴിയും’. ‘ബുദ്ധന്’ പറയുന്നു. ജൂണ് മാസം കാലവര്ഷത്തിന്റെ മാസമാണ്. ഇനി മനസ്സില് നിരാശകള്ക്കോ സമ്മര്ദ്ദങ്ങള്ക്കോ വിഷമങ്ങള്ക്കോ സ്ഥാനമില്ല. പ്രകൃതി മഴയ്ക്കൊപ്പം പുനര്ജ്ജനിക്കുന്നതുപോലെ, നിങ്ങള്ക്കും ഒരു റിജുവേഷനുള്ള, പുതിയ തുടക്കങ്ങളിലേക്കുണരാനുള്ള നാളുകളായിരിക്കട്ടെ ഇത്.
ഈ പതിപ്പില് വി-ഗാര്ഡ് എന്ന ബ്രാന്റിന്റെ ശില്പി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുമായുള്ള സുദീര്ഘമായ അഭിമുഖം ചേര്ത്തിരിക്കുന്നു. സ്ഥിരം കോളത്തില് മണപ്പുറം എം.ഡി വി.പി നന്ദകുമാര് ആഗോള സാമ്പത്തിക രംഗത്തെ സവിശേഷമായ ഒരു മാറ്റത്തെക്കുറിച്ചാണ് പറയുന്നത്. എന്ട്രി ലെവല് സ്പോര്ട്സ് കാര് എന്ന നിീലയില് ചെറുപ്പക്കാര് സ്വന്തമാക്കാന് മോഹിക്കുന്ന 60.5 ലക്ഷം വിലയുള്ള ഔഡി-ടിടി3 എന്ന കാറിനെ പരിചയപ്പെടുത്തുന്നു ഓട്ടോറിവ്യൂവില്. എല്ലാ പതിവുവിഭവങ്ങളും – മോട്ടിവേഷന്, ബ്യൂട്ടി ടിപ്സ്, യാത്ര, ഗാഡ്ജെറ്റ്സ്- നിങ്ങളെ കാത്തിരിക്കുന്നു.
ഇനി തെളിഞ്ഞ മനസ്സോടെ, എല്ലാം പുതുക്കിപ്പണിയുന്ന മണ്സൂണിനൊപ്പം വായന ആസ്വദിക്കാം…
നന്ദി
അജിത് രവി

