പാസ്പോർട്ട്‌ പുതുക്കുന്നതിന് ഇനി പോലീസ് വേരിഫിക്കേഷൻ ആവശ്യമില്ല

പാസ്പോർട്ട്‌ പുതുക്കുന്നതിന് ഇനി പോലീസ് വേരിഫിക്കേഷൻ ആവശ്യമില്ല

Passportന്യൂഡൽഹി : പാസ്പോർട്ട്‌ പുതുക്കുന്നതിന് ഇനി പോലീസ് വേരിഫിക്കേഷൻ ആവശ്യമില്ല . ഇന്നലെ ആണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. തന്മൂലം പാസ്പോർട്ട്‌ പുതുക്കലിന്റെ സമയം കുറക്കാൻ കഴിയുമെന്നു അധികൃതർ അറിയിച്ചു.

നേരത്തെ പാസ്പോർട്ട്‌ പുതുക്കലിന് കുറഞ്ഞത് 10 – 15 ദിവസം സമയം എടുത്തിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച് ഇത് എളുപ്പത്തിൽ നടക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ തവണ പാസ്പോർട്ടിന് അപേക്ഷ സമർപ്പിച് വേരിഫിക്കേഷനു കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് പിന്നീടുള്ള പുതുക്കലിൽ ഈ അവസരം ഒരുക്കുന്നതെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ലോക്സഭയിൽ അറിയിച്ചു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.