ഉദ്യോഗസ്ഥയ്ക്കും സുന്ദരിയാവാം…
സമയപരിമിതികള് ഉള്ളവരാണ് തൊഴില്ചെയ്യുന്ന ഉദ്യോഗസ്ഥകള്. അതുകൊണ്ട് തന്നെ അവര്ക്ക് തലമുടിയുടെയും സൗന്ദര്യത്തിന്റെയും കാര്യത്തില് നീക്കിവെക്കാന് പ്രത്യേകസമയം കാണില്ല. ഇങ്ങിനെയുള്ളവര്ക്ക് സുന്ദരികളായി ഒരുങ്ങേണ്ടേ? ഇവര്ക്ക് മേക്കപ്പിനുള്ള സമയം തീരെയുണ്ടാവില്ല. ഇത്തരം സന്ദര്ഭങ്ങളില് നെട്ടോട്ടത്തിനിടയില് ചെയ്തുതീര്ക്കാവുന്ന മേക്കപ്പായിരിക്കും ഉചിതം. നിങ്ങളെ ഒളിപ്പിച്ചുവയ്ക്കാത്ത, എന്നാല് നിങ്ങളുടെ പ്രത്യേക ശരീരഭംഗികള് പുറത്തേക്ക് എടുത്തുകാട്ടാത്ത മേക്കപ്പായിരിക്കും ഉചിതം. ശരീരത്തിന്റെ ആകൃതിയോ വലിപ്പമോ പ്രധാനമല്ല. ചര്മ്മത്തിന്റെ നിറം സംബന്ധിച്ചോ ആശങ്ക വേണ്ട. ജോലിസ്ഥലങ്ങളില് നിങ്ങളുടെ ആത്മവിശ്വാസം വര്ധിപ്പിക്കാന് പാകത്തില് നിങ്ങളുടെ സൗന്ദര്യവര്ധനയ്ക്ക് മാര്ഗ്ഗമുണ്ട്. നിങ്ങള്ക്ക് ഉള്ളില് നിന്നേ നിങ്ങളെക്കുറിച്ച് നല്ലതാണെന്ന് ബോധ്യപ്പെട്ടാല് ജോലിസ്ഥലത്ത് നിങ്ങള്ക്ക് ആത്മവിശ്വാസം അനുഭവപ്പെടും.
അടുത്ത പേജില് തുടരുന്നു

