പോലീസ് ഉറപ്പാക്കേണ്ട നീതി തേടി ജനങ്ങൾ കോടതി കയറേണ്ടി വരരുതെന്ന് ഹൈകോടതി

പോലീസ് ഉറപ്പാക്കേണ്ട നീതി തേടി ജനങ്ങൾ കോടതി കയറേണ്ടി വരരുതെന്ന് ഹൈകോടതി

Kerala-High-Court-298x234 കൊച്ചി : പൊതു നിയമം നടപ്പാക്കാനും നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി ഉറപ്പാക്കാനും പോലീസ് കർശനമായി ഇടപെടണമെന്ന് ഹൈകോടതി. പോലീസിന്റെ അനാസ്ഥ കാരണം ജനങ്ങൾ കോടതിയെ അശ്രയിക്കണ്ട ഗതിയാണെന്നും നിയമം ചോദ്യച്ചെയ്യപ്പെടുമ്പോൾ കോടതിക്ക് കണ്ണുംപൂട്ടി ഇരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി.

പൊലീസിൽ നിന്നു നീതി കിട്ടുന്നില്ലെന്ന് പറഞ്ഞ് പൗരന്മാർ കോടതിയിലെത്തണമെന്നാണെങ്കിൽ കേരളവും ബിഹാറും തമ്മിൽ എന്തു വ്യത്യാസമാണുള്ളതെന്നു കോടതി ചോദിച്ചു. ‘‘നിയമവാഴ്ച ഉറപ്പാക്കാനും നിയമം നടപ്പാക്കാനും പൊലീസിനു ബാധ്യതയുണ്ട്. പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച പാടില്ല’’– കോടതി അഭിപ്രായപെട്ടു

കൊല്ലം കുണ്ടറയിൽ വസ്തു തർക്കത്തിന്റെ പേരിൽ ബന്ധുവിൽ നിന്നു മർദനമേൽക്കേണ്ടി വന്ന വീട്ടമ്മ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ വിമർശനം നടത്തിയത് .

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.