സ്വര്‍ണ വിലയില്‍ വര്‍ധനവ്: പവനു 120 രൂപ കൂടി
കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവനു 120 രൂപയാണ് വര്‍ധിച്ചത്. 18,920 രൂപയാണ് ഇപ്പോള്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,365 രൂപയിയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. 18800 രൂപയായിരുന്നു ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയായി ഇടിവ് തുടര്‍ന്ന സ്വര്‍ണത്തിന് ആഗോള വിപണിയില്‍ വില കൂടിയതോടെയാണ് വില വര്‍ധിച്ചത്.
Photo courtesy : Google /images may be subject to copyright

