സാനിയ മിർസക്ക് ഖേൽരത്ന

സാനിയ മിർസക്ക്  ഖേൽരത്ന

468688674ഡൽഹി : ടെന്നീസ് താരം സാനിയ മിർസക്കു കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽരത്ന പുരസ്കാരം.വനിത ഡബിൾസിൽ ലോക ഒന്നാം നമ്പർ താരമാകുകയും വിമ്പിൾഡൺ വനിത ഡബിൾസിൽ കിരീടം നേടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സാനിയയെ ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്തത്.

ഗ്രാൻസ്‌ലാം ടൂർണമെന്റിൽ മൽസരിച്ച പ്രായംകുറഞ്ഞ ഇന്ത്യക്കാരിയുമാണ് സാനിയ. ഹൈദരാബാദിന്റെ സ്വപ്ന കുമാരിയെന്നും ഇന്ത്യൻ കുർണിക്കോവയെന്നും ഈ കായിക പ്രതിഭ അറിയപ്പെടുന്നു. 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ലിയാൻഡർ പെയ്സിനൊപ്പം മിക്സ്ഡ് ഡബിൾസിൽ സാനിയ വെങ്കലം നേടിയിരുന്നു.

ആറര വയസിലാണ് സാനിയ കായിക രംഗത്തേക്ക് കടന്നു വരുന്നത്. ജൂനിയർ നിരയിലെ ഇന്ത്യയുടെ ഒന്നാംനമ്പർ താരമായിരുന്ന സാനിയയുടെ നേതൃത്വത്തിൽ ഫ്രാൻസിലെ ജൂനിയർ ഫെഡറേഷൻ കപ്പിൽ ഇന്ത്യ എൺപതോളം രാജ്യങ്ങളെ പിന്നിലാക്കി അഞ്ചാമതെത്തിയിരുന്നു. പതിനായിരം ഡോളർ ടൂർണമെന്റുകളിൽ മൂന്നെണ്ണം തുടർച്ചയായി ജയിച്ച ബഹുമതിയും സാനിയയ്ക്കു മാത്രം സ്വന്തം.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.