പി.ആർ. ശ്രീജേഷിനു അർജുന പുരസ്കാരം

പി.ആർ. ശ്രീജേഷിനു അർജുന പുരസ്കാരം

sreejesh-india-goalieതിരുവനന്തപുരം : മലയാള ഹോക്കി താരം പി . ആർ ശ്രീജേഷിനു അർജുന പുരസ്കാരം. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് വി.കെ.ബാലി അധ്യക്ഷനായുള്ള സമിതി യാണ് ശ്രീജേഷിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത് .

എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടിൽ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകൻ ശ്രീജേഷ്. ഇന്ത്യൻ ടീമിലെ ലോകനിലവാരമുള്ള കളിക്കാരൻ എന്നാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സർദാർ സിങ് വിശേഷിപ്പിച്ചത് .കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു ശ്രീജേഷ്. ളിംപിക്സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ശ്രീജേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട് .

ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടിൽ വിജയം നേടാനായത് ശ്രീജേഷിന്റെ മികവുകളിൽ ഒന്നായിരുന്നു. മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിങ് പുരസ്കാരവും ശ്രീയെ തേടി എത്തിയിരുന്നു. എം.ആർ. പൂവമ്മ, സരിതാദേവി, രോഹിത് ശർമ, ജിത്തുറായ് എന്നിവരാണ് അർജുന പുരസ്കാരം ലഭിച്ച മറ്റുതാരങ്ങൾ.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.