സേതുലക്ഷ്മി അത് അർഹിച്ചിരുന്നു………
ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ സ്വഭാവികഭിനയം ഉണ്ടായിരുന്ന കുറച്ചു സീനുകൾ ഉണ്ടായിരുന്നു. അത് സേതുലക്ഷ്മി എന്ന നടിയുടെ കൈയിൽ ഭദ്രമായിരുന്നു. പ്രേക്ഷകരുടെ കണ്ണു നിറയിക്കാനും ഒരു നിമിഷം ഇരുത്തി ചിന്തിപ്പിക്കാനും സേതുലക്ഷ്മിക്ക് സാധിച്ചു.
സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിൽ എല്ലാവരും ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സേതുലക്ഷ്മിക്ക് ലഭിച്ച മികച്ച സഹനടിക്കുള്ള അവാർഡ് തന്നെ ആയിരുന്നു. സോഷ്യൽ മീഡിയയിൽ സേതുലക്ഷ്മിക്ക് പിന്തുണ പ്രഖ്യപിച് കൊണ്ട് വന്ന കമന്റുകൾ അതിന് ഒരു ഉദാഹരണം മാത്രം….
ഹൌ ഓൾഡ് ആർ യു തമിഴിലേക്ക് മാറ്റി ചിത്രീകരിച്ചപ്പോളും സേതുലക്ഷ്മിയുടെ കഥാപാത്രം വേറെ ആർക്കും കൊടുക്കാതിരുന്നതും ഈ നടിയുടെ അഭിനയ മികവ് തന്നെ. വെച്ചുകെട്ടലുകളില്ലാത്ത സ്വാഭാവിക അഭിനയം ഈ നടിയുടെ മുഖമുദ്രയാകുന്നു.
Photo Courtesy : Google/ images may be subject to copyright

