വെല്ലുവിളിക്കാന്‍ ക്രെറ്റ

വെല്ലുവിളിക്കാന്‍ ക്രെറ്റ

creta-759ഹ്യൂണ്ടായ് ബ്രാന്റിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല നേരമാണ്. ഗ്രാന്റ് ഐ10നും വെര്‍ണയും അതാത് വിഭാഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. എലിറ്റ് ഐ20 വിപണിയിലിറങ്ങിയതിന് ശേഷം വന്‍ ഹിറ്റാണ്. ഇനി ക്രെറ്റയുടെ സമയമാണ്. ഹ്യൂണ്ടായ് ഏറെ കൊട്ടിഘോഷിച്ച, ഇന്ത്യ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവി-ക്രെറ്റ. ഔദ്യോഗിക കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍, ക്രെറ്റ ഇതിനകം 15,000 ബുക്കിംഗുകള്‍ നേടിക്കഴിഞ്ഞു. വെറും 20 ദിവസങ്ങള്‍ക്കുള്ളില്‍. അതും ക്രെറ്റ ഒരു നോക്കുകാണാതെ, ഒരു വട്ടം കൂടി ഓടിച്ചുനോക്കാതെയാണ് ഇത്രയും ബുക്കിംഗുകള്‍ ലഭിച്ചത്. എന്താണ് ഈ കോംപാക്ട് എസ്‌യുവിനെ ജനങ്ങള്‍ക്കിടയില്‍ ഇത്രയ്ക്ക് ഹരമാക്കി മാറ്റുന്നത്?

ശത്രുബ്രാന്റുകളായ ഇക്കോസ്‌പോര്‍ട്, ഡസ്റ്റര്‍/ടെറാനോ ഇരട്ടകള്‍, മാരുതിയുടെ എസ്-ക്രോസ് എന്നിവയേക്കാള്‍ വിപുലമായ വിപണിയാണ് ഹ്യൂണ്ടായ് ക്രെറ്റ ഈ വിഭാഗത്തില്‍ തേടുന്നത്. ക്രെറ്റ കാഴ്ചയിലും വലിയതാണ്. ബോണറ്റിന്റെ ലൈന്‍ അല്‍പം ഉയര്‍ന്നിട്ടാണ്. കുത്തനെ നില്‍ക്കുന്നതാണ് കാബിന്‍. അതിനാല്‍ ക്രെറ്റ മറ്റ് എസ്‌യുവികളേക്കാള്‍ വീതിയേറിയതാണ് എന്നത് ഒരു മുഖ്യആകര്‍ഷണമാണ്. പ്ലാസ്റ്റിക് ക്ലാഡിംഗ് വണ്ടിയോട് നന്നായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു. 17 ഇഞ്ച്് അലോയ് വീല്‍ കൂടിയാകുമ്പോള്‍ ക്രെറ്റ സ്‌റ്റൈലിങ്ങില്‍ ആധുനികനും കാഴ്ചയില്‍ സമ്പന്നനും ആകുന്നു. പ്രത്യേകിച്ചും ക്രെറ്റയുടെ ഏറ്റവും വില കൂടിയ മോഡല്‍.

പിന്‍ഭാഗം പാകത്തിന് മാത്രമാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. എന്നാലും പിന്നിലെ നീളം കൂടിയ ടെയില്‍ ലാമ്പും വലിപ്പം കൂടിയ ഹ്യൂണ്ടായ് ലോഗോയും ഒത്തുചേരുമ്പോള്‍ ലുക്ക് അടിപൊളി. ബൂട്ട് ഏരിയയില്‍ സൈഡ് വിന്റോ ഇല്ലെന്നത് ചിലര്‍ക്ക് ഒരു കുറവായി അനുഭവപ്പെട്ടേക്കാം. വണ്ടി റിവേഴ്‌സ് എടുക്കുമ്പോള്‍ കട്ടി കൂടിയ സി പില്ലര്‍ പിന്‍കാഴ്ചകള്‍ മറച്ചേക്കാമെന്ന ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.