മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു

manjuഹൗ ഓള്‍ഡ് ആര്‍ യു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം രാജേഷ് ഒരുക്കുന്ന ചിത്രം തികച്ചും ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മൂന്ന് വ്യക്തികളുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലെ ആദ്യ മൈന്‍ഡ് ഗെയിം മൂവീ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

അരുണ്‍ലാല്‍ രാമചന്ദ്രന്‍ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭാമ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയരാഘവന്‍, പ്രേം പ്രകാശ്, ദീപക് പറമ്പില്‍, ഡോ: റോണി, ഗായത്രി, ഡോ: ഉമ ബേബി നന്ദന തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജേഷ് പിള്ള ഫിലിംസും എവി ആനൂപ് പ്രോഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.