കൈ പിടിക്കാം ജീവിതത്തിലേക്ക്, അവയവദാനത്തിലൂടെ …..

കൈ പിടിക്കാം ജീവിതത്തിലേക്ക്,  അവയവദാനത്തിലൂടെ …..

12047478_942486442498355_1891799278_n (1)ഒരു കാലത്ത് മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമായിരുന്നു അവയവദാനവും അതിന്റെ മേഖലകളും. ആ മേഖലയിൽ വലിയൊരു മാറ്റമാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ മുഴുവൻ മനസാക്ഷിക്കും വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു.

എന്നും രാവിലെ ദിനപത്രം എടുത്തുനോക്കിയാൽ ഒരു വാർത്തയെങ്കിലും അവയവദാനത്തെ പറ്റിയുള്ളതാണ് , അഭിമാനിക്കാവുന്ന വാർത്തകളിൽ ഒന്ന് മാത്രം. 2011 ൽ മലയാളത്തിൽ ഇറങ്ങിയ ട്രാഫിക്‌ എന്ന ചിത്രത്തിലൂടെയായിരുന്നു കേരളത്തിൽ അവയവദാനതിന്റെ പ്രസക്തി ജനങ്ങൾക്കിടയിലേക്കു കൂടുതൽ വ്യാപിച്ചത്.

അവിടെ ഇവിടായി ഒറ്റപെട്ട ഒരുപാട് ആളുകൾ ഇതിനായി പ്രവർത്തിച്ച് തുടങ്ങി. സോഷ്യൽ മീഡിയകൂടി ഇത്തരം നല്ല പ്രവർത്തികളെ ഏറ്റുപിടിച്ചതോടെ ഒരുപാട് ആളുകൾ അവയവദാനതിന്റെ മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. അവയവം ദാനം ചെയ്യാൻ തയ്യാറായവരും വ്യക്തമായ പ്ലാനിങ്ങിലൂടെ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നവരും ഡോക്ടർമാരും ഒറ്റക്കെട്ടാകുമ്പോൾ തിരികെ ലഭിക്കുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണ്.

ആശുപത്രികൾ ആവശ്യപ്പെടുന്ന ലക്ഷങ്ങൾ സ്വരുകൂട്ടാൻ ഒരു നാട് മുഴുവനും പ്രവർത്തിക്കുന്ന കാഴ്ചകൾക്ക് ഇന്ന് കേരളം സാക്ഷി ആകുകയാണ്. ഒരു ദിവസം മുഴുവൻ ഓടി കിട്ടുന്ന രൂപ മുഴുവൻ നല്കുന്ന ബസുകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വീട്ടിൽ നിന്ന് ലഭിക്കുന്ന തുണ്ടു നാണയം വരെ നൽകുന്ന കൊച്ചുകുരുന്നുകൾ വരെ നമുക്ക് മാതൃക ആകുകയാണ്. അവയവം സ്വീകരിച്ച് ജീവിതത്തിലേക്ക് മടങ്ങുന്നവർ ഇന്ന് നമ്മളിൽ ഒരാളാണ്. ഒരു നിമിഷമെങ്കിലും അവർക്ക് വേണ്ടി ദൈവങ്ങളെ വിളിക്കാത്തവർ കുറവായിരിക്കാം.

ആറടി മണ്ണിൽ ദ്രവിച്ച് പോകണ്ടതല്ല നാം.. നമുക്കും ജീവിക്കാം മറ്റുള്ളവരിൽ വെളിച്ചം പകർന്ന്, അവരുടെ ഹൃദയതുടിപ്പായി … ഇനിയും നമുക്ക് കൈ ചേർക്കാം, ഒരു ജീവൻ നിലനിർത്താൻ, ഏതോ ഒരു അമ്മക്ക് അവരുടെ മക്കളെ തിരികെ കൊടുക്കാൻ, ഒരു ജീവിതപങ്കാളിക്ക് തിരികെ അവരുടെ പ്രിയരേ കൊടുക്കാൻ, മക്കൾക്ക്‌ സ്നേഹം നൽകുന്ന മാതാപിതാക്കളെ തിരിച്ച് കൊടുക്കാൻ…… തിരികെ ഒന്നും പ്രതീക്ഷിക്കാതെ… അവരുടെ പ്രാർത്ഥന അല്ലാതെ….

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.