ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു

ദുബായ് ഭരണാധികാരിയുടെ മകന്‍ ശൈഖ് റാഷിദ് അന്തരിച്ചു

dubaiദുബായ്: ദുബായ് ഭരണാധികാരി മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് ആല്‍ മക്തൂം അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുപ്പത്തിനാല് വയസായിരുന്നു.

കുതിരയോട്ടത്തിലും കായിക മത്സരങ്ങളിലും തല്പരനായിരുന്ന അദ്ദേഹം സബീല്‍ കുതിരപ്പന്തിയുടെ ഉടമ കൂടിയായിരുന്നു. റാഷിദിന്റെ അകാല നിര്യാണത്തെ തുടര്‍ന്ന് ദുബൈയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത പുത്രനാണ് ശൈഖ് റാഷിദ്.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.