ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ പലരും ശ്രമിക്കുന്നു: കോടിയേരി

ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ പലരും ശ്രമിക്കുന്നു: കോടിയേരി

kodiyeriചെമ്പഴന്തി: പുതിയ പാര്‍ട്ടി രൂപീകരിച്ച് സമുദായസംഘടനകളെ കൂടെ നിറുത്താനുള്ള ബി.ജെ.പിയുടെ ആസൂത്രിത ശ്രമം വിജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ പലരും ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ജാതിരഹിതമായ സമൂഹത്തിന് വേണ്ടി പോരാടിയ ഗുരുവിന്റെ ആശയങ്ങളുമായി മുന്നോട്ട് പോവുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നും ഗുരുതത്വങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഗുരുനിന്ദയാണെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുകയല്ല, ശ്രീനാരായണ ധര്‍മ്മ പരിപാലനമാണ് എസ്.എന്‍.ഡി.പി യോഗം ചെയ്യേണ്ടതെന്നും ശ്രീനാരായണ ധര്‍മ്മം മറന്ന് യോഗം പ്രവര്‍ത്തിക്കുമ്പോള്‍ ഇനിയും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശ്രീനാരായണഗുരു പ്രത്യേക സമുദായത്തിന്റെയോ കാലഘട്ടത്തിന്റെയോ ഗുരുവല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെമ്പഴന്തിയില്‍ ശ്രീനാരായണ സമാധിദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.