മട്ടണ്‍ ഫ്രൈ

മട്ടണ്‍ ഫ്രൈ

MUTTONപെരുന്നാള്‍ സ്‌പെഷ്യലായി മട്ടണ്‍ ഫ്രൈ ഉണ്ടാക്കിയാലോ?

ചേരുവകള്‍
1. മട്ടണ്‍ ചെറിയ കഷണങ്ങളാക്കിയത് – അരക്കിലോ (കഴുകി വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് വച്ചത്)
2. സവാള ചെറുതായി അരിഞ്ഞത് – അരക്കപ്പ്
3. ഇഞ്ചി, വെളുത്തുള്ളി അരച്ചത് – രണ്ട് ടേബിള്‍സ്പൂണ്‍
4. തൈര് – അരക്കപ്പ്
5. പഞ്ചസാര – നാല് ടീസ്പൂണ്‍
6. ഉപ്പ്, എണ്ണ, കറിവേപ്പില – പാകത്തിന്
7. തേങ്ങ ചിരകിയത് – ഒരു കപ്പ്

മസാല തയ്യാറാക്കാന്‍

മുളകുപൊടി – രണ്ട് ടീസ്പൂണ്‍
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ – നാലെണ്ണം
ജീരകം – അരടീസ്പൂണ്‍
വെളുത്തുള്ളി – ആറ് അല്ലി
കടലപ്പരിപ്പ് – അരക്കപ്പ്
(ഇതെല്ലാം ഒരുമിച്ച് അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചുവയ്ക്കുക)

തയ്യാറാക്കുന്ന വിധം
ഫ്രൈപാനില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതില്‍ അരച്ചുവച്ച ചേരുവയും ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും ചേര്‍ത്ത് വഴറ്റുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ വഴറ്റിവച്ചിരിക്കുന്ന അരപ്പും ആട്ടിറച്ചിയും ചേര്‍ത്ത് വേവിക്കുക. തൈരും പഞ്ചസാരയും ചേര്‍ത്ത് വെള്ളം വലിയുന്നതുവരെ ചെറുതീയില്‍ വച്ചശേഷം കറിവേപ്പില ചേര്‍ത്ത് വാങ്ങി ചൂടോടെ വിളമ്പാം.

 

Photo courtesy : google/images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.