രാത്രികള്‍ നിദ്രാവിഹീനങ്ങളായാല്‍…

രാത്രികള്‍ നിദ്രാവിഹീനങ്ങളായാല്‍…

sleepഉറക്കം ശരീരത്തിന്റെ ജീവനാഡിയാണ്. ശ്വസിക്കുന്നതുപോലെ, ആഹാരം കഴിക്കുന്നതുപോലെത്തന്നെ ശരീരത്തിന്റെ സുപ്രധാനമായ ആവശ്യമാണ് ഉറക്കവും. നിങ്ങള്‍ ഉറങ്ങുമ്പോഴും നിങ്ങളുടെ ശരീരം ഉറങ്ങുന്നില്ല. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുത്ത് അടുത്ത ദിവസത്തേക്ക് നിങ്ങളെ തയ്യാറാക്കാനുള്ള തിരക്കിട്ട പണിയിലായിരിക്കും ശരീരം. ഉറക്കമില്ലായ്മ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം തകര്‍ത്തുകളയുന്നു. നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം പ്രകടമായ അളവില്‍ കുറക്കുന്ന അപകടകരമായ അവസ്ഥയാണ് ഉറക്കമില്ലായ്മ. നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരമാണ് ഉണര്‍ന്നിരിക്കുമ്പോഴുള്ള ഉന്മേഷത്തിന്റെയും ചുറുചുറുക്കിന്റെയും അളവുകോല്‍. നിങ്ങളുടെ മാനസികമായ ഉണര്‍വ്വ്, ഉല്‍പാദനക്ഷമത, വൈകാരികമായ സന്തുലിതാവസ്ഥ, സൃഷ്ടിപരത, ശാരീരകമായ ഓജസ്സ്, ശരീരത്തിന്റെ ഭാരം… തുടങ്ങി എല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രക്രിയയ്ക്കും ഇത്രയും ചെറിയ അധ്വാനം കൊണ്ട് ഇത്രയ്ക്കധികം ഗുണങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ചെറിയ ഉറക്കക്കുറവ് പോലും നിങ്ങളുടെ മനസ്സിന്റെ മൂഡ്, ഊര്‍ജ്ജം, മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെ ബാധിച്ചേക്കാം.

18നും 64നും ഇടയില്‍ പ്രായമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ഇത് സ്ലീപ് ഫൗണ്ടേഷന്‍ ഗവേഷണാടിസ്ഥാനത്തില്‍ കണ്ടെത്തിയ അറിവാണ്. എന്തായാലും പ്രായപൂര്‍ത്തിയായ ഒരാള്‍ ശരാശരി രാത്രി ഏഴുമണിക്കൂറില്‍ കുറവാണ് ഉറങ്ങരുത്. ഇന്നത്തെ വേഗമേറിയ, മത്സരക്ഷമമായ ലോകത്ത് ആറോ ആറരയോ മണിക്കൂര്‍ നീളുന്ന ഉറക്കം തന്നെ ലക്ഷ്വറിയാണ്. പക്ഷെ വാസ്തവത്തില്‍ ഇത് ഉറക്കമില്ലായ്മയുടെ ഗുരുതരമായ ലക്ഷണമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.