സൂപ്പർ മൂണ്‍ ; ഭൂകമ്പത്തിന് സാദ്ധ്യത
സൂപ്പർ മൂണ്‍ ദൃശ്യമാകുന്ന സമയങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തും നേരിയ തോതിൽ ഭൂകമ്പം ഉണ്ടാകുമെന്ന് ശാസ്ത്രലോകം. പൂർണ ചന്ദ്രൻ ദൃശ്യമാകുന്ന ദിവസങ്ങളിൽ കടലിനെ സൂക്ഷിക്കണം എന്ന് നേരത്തെ തന്നെ ഗവേഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. കടൽ ഉൾവലിയാനും അതോടൊപ്പം തന്നെ ശക്തമായി തിരിച്ച് കരയിലേക്ക് വരാനും സാദ്ധ്യത കൂടുതലാണ്.
ചന്ദ്രൻ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്ന സമയങ്ങളിൽ ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുമെന്നും ആശങ്കപെടേണ്ട ആവശ്യം ഇല്ലെന്നും ഗവേഷകർ പറയുന്നു. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3.5 ലക്ഷം കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണ ആണ്.
ഈ സമയങ്ങളിൽ പ്രകൃതിയില്‍ ചലനങ്ങൾ അനുഭവപ്പെടാൻ സാദ്ധ്യത കൂടുതലാണ്. സംസ്ഥാനത്ത് നാളെ പുലര്‍ച്ചയോടെയാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാവുക. സാധാരണ കാണുന്നതിനേക്കാള്‍ ഈ ദിവസങ്ങളിൽ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും ചന്ദ്രന്.ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യ രശ്മികള്‍ വന്നുവീണ് ചന്ദ്രന് ചുവപ്പ് നിറവും ലഭിക്കും.
Photo Courtesy : google/ images may subject to copyright