മിന ദുരന്തം: രണ്ട് മലയാളികള്‍ കൂടി മരിച്ചു
മക്ക: വിശുദ്ധ കല്ലേറു കര്‍മ്മത്തിനിടെ മിനായിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മക്ക ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
പൊന്നാനി സ്വദേശി കുഞ്ഞുമോന്‍, കോട്ടക്കല്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരാണ് മരിച്ചത്. എട്ട് മലയാളികളടക്കം മുപ്പത് ഇന്ത്യക്കാരാണ് മിനയിലെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. അപകടത്തില്‍ ഇതുവരെ 769 പേര്‍ മരിച്ചതായും 934 പേര്‍ക്ക് പരിക്കേറ്റതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വ്യാഴാഴ്ചയാണ് ജംറയിലെ കര്‍മ്മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹജ്ജ് തീര്‍ത്ഥാടകര്‍ മരിച്ചത്. കഴിഞ്ഞയാഴ്ച മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് 107 പേര്‍ മരിക്കുകയും 400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Photo Courtesy : google/ images may subject to copyright

