കുട്ടികള്‍ക്കായി നല്ല ഭക്ഷണ ശീലങ്ങള്‍

കുട്ടികള്‍ക്കായി നല്ല ഭക്ഷണ ശീലങ്ങള്‍

2215504-eating-healthy-breakfastമുതിര്‍ന്നവര്‍ ചായയില്‍ പഞ്ചസാര വേണ്ട, വിത്ത് ഔട്ട് മതി എന്നും സദ്യ വിളമ്പുമ്പോള്‍ പായസം കുറച്ചു മതി എനിക്കു കഴിക്കാന്‍ പാടില്ല എന്നും പറയുന്നത് ഇന്നു നാം പതിവായി കേള്‍ക്കുന്ന കാര്യങ്ങളാണ്. അതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? പ്രമേഹം എന്ന രോഗം പിടിപെട്ടതാണ് കാരണം. പ്രമേഹം, രക്തസമ്മര്‍ദം മുതലായജീവിതശൈലീരോഗങ്ങള്‍ വന്നാല്‍ പനിയും ജലദോഷവും പോലെ അവ ഒരിക്കലും പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയുകയില്ല. ജീവിതകാലം മുഴുവന്‍ കൃത്യമായി മരുന്നു കഴിക്കുകയും ഭക്ഷണം കൃത്യമായി ക്രമീകരിക്കുകയും ചെയ്താല്‍ മാത്രമേ ഇതിന്റെ സങ്കീര്‍ണ്ണതകളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ.

ഉദാഹരണത്തിന് തലയില്‍ 5 പുസ്തകം വെച്ചാല്‍ അത് അനായാസം ചുമക്കും. എന്നാല്‍ 75 പുസ്തകമായാല്‍ തല ഒടിഞ്ഞു പോകും. അതുപോലെയാണ് ശരീരത്തിന്റെ ഉള്ളിലുള്ള പാന്‍ക്രിയാസ് എന്ന ഗ്രന്ഥി.അത് കഴിക്കുന്ന ആഹാരത്തിനനുസരിച്ച് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.എന്നാല്‍ ഓരോ പ്രായത്തിനും, ഉയരത്തിനും അനുവദിച്ചിട്ടുള്ള തൂക്കം(Body Weight) നിയന്ത്രിക്കാതിരിക്കുകയും വ്യായാമത്തിലും കളികളിലും ഏര്‍പ്പെടാതെ ടി.വിയുടെയും കംപ്യൂട്ടറിന്റേയും മുമ്പില്‍ തന്നെ ഇരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് യൗവനമാകുമ്പോള്‍ തന്നെചെറു പ്രായത്തിലും പ്രമേഹം,രക്തസമ്മര്‍ദ്ദം മുതലായ ജീവിതശൈലീ രോഗങ്ങള്‍ വരുന്നു. ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ വളരെ ചെറുപ്രായ ത്തില്‍ തന്നെ നല്ല ഭക്ഷണ ശീലങ്ങള്‍ പിന്തുടര്‍ന്ന് സമീകൃത ആഹാരം കഴിക്കണം.

പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, മത്സ്യം, മാംസവിഭവങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണമായ മധുരപലഹാരങ്ങള്‍, ചിപ്‌സ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍, മിഠായി, ചോക്ലേറ്റ് ഐസ്‌ക്രീം, മുതലായവ വളരെക്കുറച്ച് വല്ലപ്പോഴും മാത്രവും ഉപയോഗിക്കുക. ദീര്‍ഘകാലം ആരോഗ്യവാനായി ജീവിക്കണമെങ്കില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നല്ല ഭക്ഷണശീലങ്ങളും കൃത്യമായ വ്യായാമവും ഉണ്ടാകണം. അങ്ങനെ ആരോഗ്യപരമായ അടിത്തറ ചെറുപ്രായത്തില്‍ തന്നെ ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും ഭാവിയില്‍ ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും രക്തസമ്മര്‍ദ്ദവും പിടിപെടാതെ എല്ലാ രുചിയുള്ള ഭക്ഷണവും കഴിച്ച് സുഖമായി ജീവിക്കാം.

 

 

 

എ.ശിവസുബ്രഹ്മണ്യന്‍

 

 തുടരും..

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.