ഗായത്രി: ബോള്‍ഡ് & ബ്യൂട്ടിഫുള്‍

ഗായത്രി: ബോള്‍ഡ് & ബ്യൂട്ടിഫുള്‍

gpറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയായി ബാങ്ക് ജോലിയില്‍ തന്നെ തുടരുന്നതിന്റെ കാരണം?

മറ്റേത് പ്രൊഫഷനേക്കാളും വളരെ സേഫാണ് ബാങ്കിലെ ജോലി. സ്ഥിരമായ ശമ്പളവും അറുപതു വയസ്സുവരെ ജോലിയും ഇവിടെയുണ്ട്. പക്ഷേ ഒരിക്കലും ആ സേഫ്റ്റി സിനിമ മേഖലയില്‍ ലഭിക്കില്ല. കാലാന്തരങ്ങള്‍ക്കനുസരിച്ച് പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഈ ജോലി എനിക്ക് ഒരു ധൈര്യമാണ്.

പുതിയ പ്രോജക്ട്?

പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ജമ്‌നാപ്യാരി ടീമിന്റെ ഒരു ഷോര്‍ട് ഫിലിം ചെയ്യുുണ്ട്. അക്വേറിയം ലവ് സ്റ്റോറി എന്നാണ് ഷോര്‍ട് ഫിലിമിന്റെ പേര്. മൂന്ന് ദിവസം കൊണ്ട് തീരുന്ന പ്രോജക്ട് ആണിത്.

സിനിമയിലേക്കുള്ള കടന്നുവരവില്‍ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ?

അച്ഛനും അമ്മയും അനിയത്തിയും ചെറുപ്പം മുതല്‍ എല്ലാ കാര്യത്തിലും സപ്പോര്‍ടീവ് ആയിരുന്നു. പിന്നെ ബാങ്കിലെ എല്ലാവരും നന്നായി സഹകരിക്കും. ബാങ്കില്‍ നിന്ന് ലീവ് തന്നതു കൊണ്ടാണ് എനിക്ക് സിനിമയിലും സൗന്ദര്യമത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചത്. ഇതൊന്നും ഞാന്‍ ഒറ്റയ്ക്ക് നേടിയതല്ല. ഒരുപാട് പേരെന്നെ പലവിധത്തില്‍ സഹായിച്ചിട്ടുണ്ട്.

സൗന്ദര്യമത്സരങ്ങളിലേക്ക് വരാനുണ്ടായ പ്രചോദനം?

എന്തൊക്കെയാണെങ്കിലും സിനിമ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അവിടെ എത്തിപ്പെടാനുള്ള വഴി എനിക്ക് അറിയില്ലായിരുന്നു. എത്തിച്ചേരാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയാണിത്. സൗന്ദര്യ മത്സരത്തിലേക്ക് കടന്നുവന്നാല്‍ ആളുകള്‍ ശ്രദ്ധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുതന്നെയല്ല, സൗന്ദര്യമത്സരങ്ങളുടെ പശ്ചാത്തലം സിനിമയിലേക്കുള്ള വഴി തുറക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

വിവാഹം?

വിവാഹവും എന്റെ മനസ്സിലുണ്ട്. അറേഞ്ച്ഡ് മാരേജിനോടാണ് എനിക്ക് താല്പര്യം. പക്ഷേ എന്റെ സ്വഭാവം വെച്ച് പ്രണയവിവാഹം ആയിരിക്കുമെന്നാണ് അച്ഛനും അമ്മയും പറയുന്നത്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ എന്റെ വിവാഹം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.