തെരുവുനായ ശല്ല്യം: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരത്തിന്
കൊച്ചി: വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്ല്യത്തില്‍ പ്രതിഷേധിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിരാഹാരത്തിന് ഒരുങ്ങുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം 24 മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നത്.
ഒക്ടോബര്‍ 25ന് രാവിലെ 10 മുതല്‍ മറൈന്‍ഡ്രൈവിലാണ് അദ്ദേഹം സൂചനാനിരാഹാരം നടത്തുന്നത്. സാധാരണക്കാരന്റെ ജീവന് ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തെരുവുനായ വിരുദ്ധ സന്നദ്ധ സംഘടനയായ സ്േ്രട ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ ചെയര്‍മാന്‍ കൂടിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി.
Photo Courtesy: Google/images may be subject to copyright
