മുഖക്കുരുവിനോട് പറയാം… ‘നോ’

മുഖക്കുരുവിനോട് പറയാം… ‘നോ’

 

pimpleകൗമാര പ്രായമെത്തിയ പെണ്‍കൊടികളുടെ മുഖ്യശത്രുവാണ് മുഖക്കുരു. ചര്‍മ്മത്തിന്റെ മുഴുവന്‍ സൗന്ദര്യവും കെടുത്തുന്ന മുഖക്കുരു അകറ്റാന്‍ ഇതാ ചില സൗന്ദര്യവിദ്യകള്‍…

നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുന്നത് മുഖക്കുരുവിനെ തടയും.

മുഖക്കുരു മാറാന്‍ പതിവായി തുളസിയിലനീര് മുഖത്ത് തേച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് മുഖത്തു പുരട്ടുന്നത് മുഖക്കുരു അകറ്റും.

മുഖക്കുരു ശമിക്കാന്‍ തേങ്ങയുടെ വെള്ളം കൊണ്ട് പതിവായി മുഖം കഴുകാം.

ആര്യവേപ്പിലയും പച്ചമഞ്ഞളും ഒരുമിച്ച് അരച്ച് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുന്നത് മുഖക്കുരു അകറ്റി ചര്‍മ്മം സുന്ദരമാക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.