ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് കനത്ത പരാജയം
ലക്നൗ: ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്.
58 സീറ്റുകളില്‍ 50ലും ബിജെപി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ മണ്ഡലമായ ലക്നൗവിലും 28ല്‍ 24 സീറ്റുകളിലും ബി.ജെ.പി അടിയറവ് പറഞ്ഞു. മോദി ദത്തെടുത്ത ഗ്രാമമായ നയാപുരിലും ബിജെപി പരാജയപ്പെട്ടു. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗം ആഞ്ഞടിച്ച മണ്ഡലങ്ങളിലെല്ലാം താമര വാടിത്തുടങ്ങിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.
Photo Courtesy: Google / Images may be subjected to copyright