മതിവരാത്ത സൗന്ദര്യതീരം: പ്യൂര്‍ട്ടോ റികോ

മതിവരാത്ത സൗന്ദര്യതീരം: പ്യൂര്‍ട്ടോ റികോ

ft-puerto-ricoഒരു തവണ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറവിയിലേക്ക് വഴുതിപ്പോകാത്ത കടല്‍ത്തീരങ്ങള്‍, വര്‍ഷം മുഴുവന്‍ തല നീട്ടുന്ന സൂര്യന്‍, ആഴക്കടലില്‍ പോയി മത്സ്യം പിടിക്കുന്നതുള്‍പ്പെടെ നേരം കൊല്ലാന്‍ ഒരു പിടി സാഹസികതകള്‍…അതെ കണ്ണെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന കലര്‍പ്പില്ലാത്ത പഞ്ചാരമണലും പച്ചക്കടലും ഇരുണ്ട് വശ്യതയാര്‍ന്ന സുന്ദരിമാരും ചേര്‍ന്ന് മാടിവിളിക്കുന്ന സൗന്ദര്യത്തിന്റെ നാട്- ഇതാ പ്യൂര്‍ട്ടോ റികോ.

കരീബിയന്‍ നാടുകളുടെ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന അമേരിക്കന്‍ പ്രദേശമാണ് പ്യൂര്‍ട്ടോ റികോ. ഇത് ദ്വീപുകള്‍ നിറഞ്ഞ ഒരു കടല്‍പ്രദേശമാണ്. പ്രധാന ദ്വീപിന്റെ പേര് പ്യൂര്‍ട്ടോ റികോ എന്ന് തന്നെ. ഇതിനെ ചുറ്റി ചെറു ദ്വീപുകളായ വിയെക്വസ്, കുലെബ്ര, മോണ എന്നിവ. ഏതാണ്ട് 36 ലക്ഷം ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്. കരീബിയന്‍ കടലിലെ ദ്വീപുകളുടെ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രേറ്റര്‍ ആന്റിലെസിലെ ഏറ്റവും ചെറിയ ദ്വീപാണ് പ്യൂര്‍ട്ടോ റികോ. ക്യൂബ, ഹെയ്തി, കെയ്മാന്‍ ഐലന്റ്, ജമൈക്ക എന്നിവയാണ് മറ്റ് ദ്വീപുകള്‍. 100 മൈല്‍ നീളവും 35 മൈല്‍ വീതിയുമുള്ള പ്യൂര്‍ട്ടോ റികോയുടെ തലസ്ഥാന നഗരിയാണ് സാന്‍ ജുവാന്‍. സ്പാനിഷ് ഭാഷയും ഇംഗ്ലീഷുമാണ് പ്രധാന ഭാഷകള്‍. ഇവിടെ ജനിക്കുന്നവര്‍ യുഎസ് പൗരന്മാരാണ്.

ആഴക്കടലില്‍ ഇറങ്ങിയുള്ള മീന്‍പിടിക്കല്‍ മുതല്‍ ഡൈവിംഗും സര്‍ഫിങും എല്ലാം പ്യൂര്‍ട്ടോ റികോയില്‍ സുലഭം. കലര്‍പ്പില്ലാത്തതാണ് ഇവിടത്തെ കടല്‍ത്തീരം. വാണിജ്യക്കണ്ണുകളുടെ ആര്‍ത്തിയൊന്നൂം നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പഞ്ചാരമണല്‍ ബീച്ചുകളെ മലിനമാക്കിയിട്ടില്ല. ഭൂപ്രകൃതിയുടെ വൈവിധ്യമാണ് പ്യൂര്‍ട്ടോ റികോയുടെ മറ്റൊരു മാസ്മരികത. പ്രശസ്തമായ എല്‍ യങിലെ മഞ്ഞണിഞ്ഞ മഴക്കാടുകളും കാഴ്സ്റ്റ കട്രിയിലെ തൊട്ടു നാശമാക്കാത്ത ശുദ്ധമായ പ്രകൃതിയും പവിഴപ്പുറ്റുകള്‍ നീറഞ്ഞ ദ്വീപുകളും തെക്ക് പടിഞ്ഞാന്‍ മേഖലകളിലെ കാടുകളും നിറയുമ്പോള്‍ പ്യൂര്‍ട്ടോ റികോ ഒരു അത്ഭുത ദ്വീപസമൂഹമായി മാറുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.