മതിവരാത്ത സൗന്ദര്യതീരം: പ്യൂര്‍ട്ടോ റികോ

മതിവരാത്ത സൗന്ദര്യതീരം: പ്യൂര്‍ട്ടോ റികോ

banners_04aപ്യൂര്‍ട്ടോ റികോയുടെ തലസ്ഥാനമാണ് സാന്‍ ജുവാന്‍. അധികം പേരും അവരുടെ യാത്രകള്‍ ആരംഭിക്കുന്നത് സാന്‍ ജുവാനില്‍ നിന്നാണ്. കരീബിയന്‍ രാജ്യങ്ങളിലെ വലുതും ഊര്‍ജ്ജസ്വലവുമായ നഗരമാണിത്. ഇവിടത്തെ നിശാജീവിതം ആഘോഷത്തിമിര്‍പ്പിന്റേതാണ്. ഇവിടെ മോഹിപ്പിക്കുന്ന ബീച്ചുകള്‍ ധാരാളം. മറ്റൊരു വര്‍ണ്ണാഭനഗരമായ ലക്വിലോയിലെ തെരുവ് കടകളിലെ ഭക്ഷണം രൂചികരമാണ്. നീണ്ട പഞ്ചാരമണല്‍ ബീച്ചുകള്‍ക്ക് പേര് കേട്ട വീക്വിസ് ഐലന്റിലെ ബയോലൂമിനസന്റ് ബേയില്‍ നീന്തുത് ഒരു അനുഭവമാണ്. പച്ചനിറമുള്ള കടല്‍ നിറഞ്ഞ ചെറിയ ദ്വീപാണ് കുലെബ്ര. പവിഴപ്പുറ്റുകള്‍ ധാരാളമുള്ള കാഴ്സ്റ്റ് കണ്‍ട്രിയില്‍ ചുണ്ണാമ്പുകല്ലിന്റെ വന്‍പാറകള്‍ വേറിട്ട കാഴ്ചയാണ്. സൂര്യനിലേക്കുള്ള കവാടം എന്ന് അറിയപ്പെടുന്ന പോര്‍ട് ദെല്‍ സോള്‍ വടക്ക് കിഴക്കന്‍ തീരത്ത് നിന്നാണ് ആരംഭിക്കുന്നത്.

ഡൈവിങ് ഇഷ്ടപ്പെടുന്നവര്‍ സംരക്ഷിത കടല്‍ പ്രദേശമായ ഐല ഡെസചിയോയിലാണ് സന്ദര്‍ശിക്കേണ്ടത്. ഇവിടത്തെ പച്ചക്കടല്‍ അവിസ്മരണീയമാണ്. ഒരു കാലത്ത് പടിഞ്ഞാറിന്റെ സുല്‍ത്താന്‍ എന്നറിയപ്പെട്ട നഗരമാണ് മായാഗുവെസ്. പിന്നീട് പ്രതാപകാലം നഷ്ടമായി തകര്‍ന്ന ഈ വ്യവസായ നഗരം ഇപ്പോള്‍ പഴയ കൊളോണിയല്‍ പ്രതാപം വീണ്ടെടുത്ത് മുഖംമിനുക്കുകയാണ്. ഇവിടെ ഏതാനും ബജറ്റ് റിസോര്‍ടുകള്‍ കാണാം. തെക്കന്‍ തീരം പോര്‍ടെ കരീബെ അഥവാ കരീബിയനിലേക്കുള്ള കവാടം എന്നറിയപ്പെടുന്നു. ഗ്വിള്ളിഗന്‍സ് ദ്വീപ് ഒരിക്കലും നിങ്ങളുടെ സഞ്ചാരപരിപാടിയില്‍ വിട്ടുകളയാന്‍ പാടില്ലാത്ത ഇടമാണ്. അവിടെ കണ്ടല്‍ക്കാടുകളോടുകൂടിയ പവിഴപ്പുറ്റുകള്‍, അതിനെ ചേര്‍ത്തുകെട്ടുന്ന തെളിഞ്ഞ വെള്ളമുള്ള കായല്‍ എന്നിവ മായക്കാഴ്ചകളുടെ ലോകമാണ്.

പരേഡും സല്‍സയും സാത്താന്മാരുടെ മുഖംമൂടികളണിയലും നിറഞ്ഞ കാര്‍ണിവല്‍ ആഘോഷം ഗംഭീരമാണ്. വടക്കന്‍ മേഖലയിലുള്ള സെന്‍ട്രൊ സെറിമോണിയല്‍ ഇന്‍ഡിജെന ദെ ടൈബ്‌സ് പ്യൂര്‍ട്ടോ റികോയുടെ കൊളംബിയന്‍ ഭൂതകാലത്തിനപ്പുറമുള്ള പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. ഗ്വായമ, കൊവാമോ എീ രണ്ട് പട്ടണങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. എയ്‌ബോനിറ്റോയിലെ വമ്പന്‍ ഫഌവര്‍ ഫെസ്റ്റിവല്‍ ഏറെ പ്രാധാന്യമുള്ളതാണ്. ലോകത്തിലെ ഏറ്റവും മികച്ച കോഫി നിര്‍മ്മിക്കുന്ന പ്രദേശമാണ് മരികാവോ മുനിസിപ്പാലിറ്റി.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.