അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeriകൂത്തുപറമ്പ്: ബി.ജെ.പി അധികാരത്തിലേറിയതോടെ അഭിപ്രായ സ്വാതന്ത്ര്യമില്ലാത്തവരുടെ രാജ്യമായി ഇന്ത്യ മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന് കീഴില്‍ ആര്‍.എസ്.എസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും രാജ്യത്ത് രക്ഷയില്ലാത്ത അവസ്ഥയാണെന്നും പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് കേരളത്തില്‍ വേദിയൊരുക്കാന്‍ തയ്യാറാണെന്നും കോടിയേരി പറഞ്ഞു. രാജ്യത്ത് പലയിടങ്ങളിലും ഗോഹത്യയുടെ പേരില്‍ നരഹത്യയാണ് അരങ്ങേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.