വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങള്‍: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങള്‍: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

imagesന്യൂഡല്‍ഹി: രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നില്‍ സാമൂഹിക മാധ്യമങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോദി സര്‍ക്കാരിന്റെ കീഴില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

2015ല്‍ ഇതുവരെ 630 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതില്‍ 300 എണ്ണം കഴിഞ്ഞ നാലു മാസത്തിനിടയിലാണ് നടന്നതെന്നും പാര്‍ലമെന്ററി സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കലാപങ്ങളില്‍ 68 പേര്‍ കൊല്ലപ്പെട്ടെന്നും 1899 പേര്‍ക്ക് പരുക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

യു.പി.എ സര്‍ക്കാര്‍ ഭരിച്ച 2013ല്‍ 823 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇന്ത്യയില്‍ നടന്നെന്നും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഈ അവസ്ഥയ്ക്ക് ഗണ്യമായ മാറ്റം വന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.